ജഡ്ജിമാരുടെ കസേര ഒഴിഞ്ഞുകിടക്കുന്നു; കെട്ടിക്കിടക്കുന്നത് കോടിക്കണക്കിന് കേസുകള്‍

Update: 2018-04-27 23:23 GMT
Editor : Sithara
ജഡ്ജിമാരുടെ കസേര ഒഴിഞ്ഞുകിടക്കുന്നു; കെട്ടിക്കിടക്കുന്നത് കോടിക്കണക്കിന് കേസുകള്‍
Advertising

ഹൈക്കോടതികളില്‍ അനുവദിക്കപ്പെട്ട ജഡ്ജിമാരുടെ എണ്ണം 1079. ഒഴിഞ്ഞ് കിടക്കുന്നത് 392. വിവിധ സംസ്ഥാനങ്ങളിലായി കീഴ്ക്കോടതികളിലേക്ക് ആകെ അനുവദിക്കപ്പെട്ടത് 22677 ജഡ്ജിമാര്‍, ഒഴിവ് 5984

രാജ്യത്ത് കോടതികളിലെ ജഡ്ജിമാരുടെ ഒഴിവുകള്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. ഹൈക്കോടതികളില്‍ 36ഉം കീഴ്ക്കോടതികളില്‍ 26ഉം ശതമാനം ഒഴിവുകളാണ് നികത്താനുള്ളതെന്ന് നിയമ മന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. ജഡ്ജിമാരുടെ എണ്ണക്കുറവ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ‍2.8 കോടി കേസുകളാണ് കെട്ടിക്കിടക്കുന്നത്.

രാജ്യത്ത് ഹൈക്കോടതികളില്‍ അനുവദിക്കപ്പെട്ട ജഡ്ജിമാരുടെ എണ്ണം 1079. ഒഴിഞ്ഞ് കിടക്കുന്നത് 392. വിവിധ സംസ്ഥാനങ്ങളിലായി കീഴ്ക്കോടതികളിലേക്ക് ആകെ അനുവദിക്കപ്പെട്ടത് 22677 ജഡ്ജിമാര്‍, ഒഴിവ് 5984. കീഴ്ക്കോടതികളുടെ കാര്യത്തില്‍ ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്ക് കൂടിയാണ്. സുപ്രിം കോടതിയിലും ജഡ്ജി നിയമനം പൂര്‍ണ്ണമല്ല, 31 തസ്തികകളില്‍ 6 എണ്ണം ഒഴിഞ്ഞ് കിടക്കുന്നു. ജഡ്ജിമാരുടെ ഈ എണ്ണക്കുറവ് സുപ്രധാന കേസുകളുടെ വിചാരണയെ അടക്കം ബാധിക്കുന്നു. കഴിഞ്ഞ 10 വര്‍ഷമായി കീഴ്ക്കോടതികളില്‍ കെട്ടികിടക്കുന്നത് 22.6 ലക്ഷം കേസുകളാണെന്നും കേന്ദ്ര നിയമ മന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കോടതികളുടെ സ്ഥിതിയാണ് ഏറെ ദയനീയം. 97 ജഡ്ജിമാര്‍ വേണ്ടിടത്ത് മേഘാലയയിലുള്ളത് 58 ജഡ്ജിമാര്‍. അതായത് 60 ശതമാനം ഒഴിവ്. മിസോറാമില്‍ 52ഉം അരുണാചലില്‍ 39 ശതമാനവും ഒഴിഞ്ഞ് കിടക്കുന്നു. ബീഹാറില്‍ 45ഉം യുപിയില്‍ 42ഉം ഡല്‍ഹിയില്‍ 40ഉം ശതമാനമാണ് ജഡ്ജിമാരുടെ എണ്ണക്കുറവ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News