ഡല്‍ഹിക്ക് വീണ്ടും ശ്വാസം മുട്ടുന്നു; അന്തരീക്ഷ മലിനീകരണം വര്‍ദ്ധിച്ചു

Update: 2018-05-01 07:52 GMT
Editor : Jaisy
ഡല്‍ഹിക്ക് വീണ്ടും ശ്വാസം മുട്ടുന്നു; അന്തരീക്ഷ മലിനീകരണം വര്‍ദ്ധിച്ചു
Advertising

മലിനീകരണം തടയുന്നതിന്റെ ഭാഗമായി പടക്ക വില്‍പ്പനക്ക് താല്‍ക്കാലിക നിരോധനം സുപ്രിം കോടതി ഏര്‍പ്പെടുത്തിയിരുന്നു

ദീപാവലി ആഘോഷത്തിന് പിന്നാലെ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വര്‍ദ്ധിച്ചു. മലിനീകരണം തടയുന്നതിന്റെ ഭാഗമായി പടക്ക വില്‍പ്പനക്ക് താല്‍ക്കാലിക നിരോധനം സുപ്രിം കോടതി ഏര്‍പ്പെടുത്തിയിരുന്നു. എങ്കിലും കേന്ദ്ര പൊലൂഷ്യന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്ക്പ്രകാരം ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് വാല്യൂ 319 ആയി വര്‍ദ്ധിച്ചു. അതേസമയം കഴിഞ്ഞ വര്‍ഷം ഇത് 431 ആയിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ദീപാവലിക്ക് പിന്നാലെ ഡല്‍ഹിയും സമീപ പ്രദേശങ്ങളും കടുത്ത അന്തരീക്ഷ മലിനീകരണത്തിലേക്ക് പോകുന്നത് പതിവാണ്. പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളില്‍ വിളവെടുപ്പിന് ശേഷം കൃഷിയിടങ്ങള്‍ കത്തിക്കുന്നതും, ഡല്‍ഹിയില്‍ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വര്‍ദ്ധിച്ച തോതില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. ഈ വര്‍ഷം മലിനീകരണം തടയുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ നവംബര്‍ 1വരെ പടക്ക വില്‍പ്പനക്ക് സുപ്രിം കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എങ്കിലും കരിഞ്ചന്തകള്‍ വഴി വില്‍പ്പന നടന്നു. കഴിഞ്ഞ വര്‍ഷത്തെ അത്രയില്ലെങ്കിലും പടക്കങ്ങള്‍ പൊട്ടിച്ച് തന്നെ ഡല്‍ഹി നിവാസികള്‍ ദീപാവലി ആഘോഷിച്ചു. ഇതോടെ മുന്‍ വര്‍ഷങ്ങളെപ്പോലെ തന്നെ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം അപകടകരമായ അവസ്ഥയിലെത്തിയെന്ന് കേന്ദ്ര പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇന്ന് രാവിലെ ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് ശരാശരി 315ല്‍ എത്തിയെന്ന് കണക്കുകള്‍ പറയുന്നു. ചില പ്രദേശങ്ങളില്‍ ഇത് അത്യന്തം അപകടകരമായ അവസ്ഥയിലാണ്. യുഎസ് എംബസി 999,പഞ്ചാബി ബാഗ് 999,മന്ദിര്‍ മാര്‍ഗ് 941,ആര്‍കെ പുരം 784,ആനന്ദ് വിഹാര്‍ 667 ,ശാദീപൂര്‍ 420,ബിടിയു420 എന്നിവടങ്ങളിലാണ് ഏറ്റവും അപകടകരമായ മലിനീകരണമുള്ളത്. പടക്ക വില്‍പ്പനക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിന്റെ ഫലമായി എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ് എന്നത് മാത്രമാണ് ആശ്വാസം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News