ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം മുംബൈയില്‍ നടന്നു

Update: 2018-05-07 01:18 GMT
ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം മുംബൈയില്‍ നടന്നു
Advertising

ക്ഷേത്രത്തില്‍ വെച്ച് പരസ്യമായാണ് വിവാഹം നടന്നത്

ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം മുംബൈയില്‍ നടന്നു. ക്ഷേത്രത്തില്‍ വെച്ച് പരസ്യമായാണ് വിവാഹം നടന്നത്. ട്രാന്‍സ്ജെന്‍ഡറായ മാധുരി സരോദ് രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ജയ്കമാര്‍ ശര്‍മയെ വിവാഹം കഴിക്കുന്നത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഇവര്‍ പിന്നീട് ഹിന്ദു ആചാര പ്രകാരം വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പരസ്യമായുള്ള വിവാഹത്തിന് ശേഷം മാധുരി വിവാഹ സര്‍ട്ടിഫിക്കറ്റ് കൂടി നേടിയെടുക്കാനുള്ള ശ്രമത്തിലാണ്. 2014ലെ സുപ്രീംകോടതി വിധി പ്രകാരം ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് വോട്ട് ചെയ്യാനായും പാസ്പോര്‍ട്ടിന് അപേക്ഷിക്കാനും ഡ്രൈവിങ് ലൈസന്‍സ് എടുക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ എടുക്കാനുമൊക്കെയായി പ്രത്യേക ഐഡന്‍റിറ്റി കാര്‍ഡ് ലഭിക്കുന്നുണ്ട്. പക്ഷെ അതില്‍ വിവാഹം കഴിക്കാനുള്ള അവകാശത്തെ കുറിച്ച് മാത്രം പറയുന്നില്ല. മാധുരി തന്‍റെ വിവാഹത്തിലൂടെ കൊണ്ടുവരാന്‍ ശ്രമിക്കുന്നതും ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് വിവാഹം കഴിക്കാനുള്ള അവകാശമാണ്.

ജയ്കുമാറിന്‍റെയും മാധുരിയുടേയും കുടുംബങ്ങളുടെ പൂര്‍ണ സമ്മതത്തോടെയായിരുന്നു വിവാഹം നടന്നത്. ട്രാന്‍സ്ജെന്‍ഡര്‍ എന്ന നിലയില്‍ തന്നെ വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിക്കണം. വ്യക്തിപരമായി എനിക്ക് പ്രശ്നങ്ങളെ നേരിടേണ്ടി വന്നിട്ടില്ല, പക്ഷെ മറ്റ് ട്രാന്‍സ്ജെന്‍ഡെറുകള്‍ക്ക് വേണ്ടി എനിക്ക് പോരാടേണ്ടതുണ്ടെന്ന് മാധുരി സരോദ് പറഞ്ഞു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ട്രാന്‍സ്ജെന്‍ഡറുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി എന്തു ത്യാഗവും ചെയ്യുമെന്ന് ജയകുമാറും വ്യക്തമാക്കി.

Similar News