ഇന്ത്യയുടെ വികലമായ മാപ്പ് വില്‍പനയ്ക്ക് വെച്ച് ആമസോണ്‍ വീണ്ടും വിവാദത്തില്‍
പാകിസ്താനും ചൈനയും അവകാശവാദമുന്നയിക്കുന്ന പ്രദേശങ്ങള്‍ ഒഴിവാക്കിയ ഇന്ത്യന്‍ ഭൂപടമാണ് ആമസോണ്‍ വില്‍പനയ്ക്ക് വെച്ചത്.
ഇന്ത്യയുടെ മാപ്പ് തെറ്റായി ചിത്രീകരിച്ച് ആമസോണ്‍ വീണ്ടും വിവാദത്തില്‍. പാകിസ്താനും ചൈനയുമായി തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ ഒഴിവാക്കിയതാണ് ആമസോണ്‍ ഇന്ത്യയുടെ മാപ്പ് വില്‍പനയ്ക്ക് വെച്ചത്.
നേരത്തെ ഇന്ത്യന്‍ പതാക കൊണ്ടുള്ള ചവിട്ടി വില്‍പനയ്ക്ക് വെച്ചതിന് ആമസോണിനെ ഇന്ത്യ താക്കീത് ചെയ്തിരുന്നു. ആമസോണ്‍ അധികൃതര്‍ക്ക് വിസ നിഷേധിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞതോടെ സംഭവത്തില്‍ ആമസോണ്‍ ഇന്ത്യയോട് മാപ്പപേക്ഷിച്ചു.
ബിജെപിയുടെ ഡല്‍ഹിയിലെ വക്താവ് തജിന്ദര്‍ പാല്‍ ചിത്രസഹിതം ട്വീറ്റ് ചെയ്തതോടെയാണ് മാപ്പ് ശ്രദ്ധിക്കപ്പെട്ടത്. ഇതെങ്ങനെ സംഭവിച്ചെന്ന് പരിശോധിക്കുമെന്ന് ആമസോണ്‍ വ്യക്തമാക്കി.