ലോ അക്കാദമിക്ക് നല്‍കിയ ഭൂമി സ്വകാര്യ കമ്പനിക്ക് നല്‍കി

Update: 2018-05-09 07:04 GMT
Editor : Trainee
ലോ അക്കാദമിക്ക് നല്‍കിയ ഭൂമി സ്വകാര്യ കമ്പനിക്ക് നല്‍കി
Advertising

ഫ്ലാറ്റ് നിര്‍മാണത്തിനാണ് ഭൂമി നല്‍കിയത്

ലോ അക്കാദമിക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമി സ്വകാര്യ കമ്പനിക്ക് ഫ്ലാറ്റ് നിര്‍മാണത്തിന് നല്‍കി. സ്വകാര്യ കമ്പനിക്ക് പവര്‍ ഓഫ് അറ്റോണി നല്‍കിയാണ് ഫ്ലാറ്റ് കച്ചവടം നടക്കുന്നത്. സെക്രട്ടറിയേറ്റ് സമീപത്തെ ഭൂമിയിലാണ് ക്രമക്കേട്. ഭൂമി കൈമാറിയതിന്റെ രേഖകള്‍ മീഡിയവണിന് ലഭിച്ചു.

ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന് 100 മീറ്റര്‍ മാത്രം അകലെയാണ് സ്ഥലം. ലോ അക്കാദമി ഗവേഷണ കേന്ദ്രത്തിനായാണ് സര്‍ക്കാര്‍ ഈ ഭൂമി നല്‍കിയത്. എന്നാല്‍ ഇപ്പോഴുള്ളത് വന്‍കിട ഫ്ലാറ്റ് സമുച്ചയം. ഹെതര്‍ഗ്രൂപ്പുമായാണ് ഫ്ലാറ്റ് നിര്‍മാണത്തിന് കരാറുണ്ടാക്കിയത്. പവര്‍ ഓഫ് അറ്റോണി കൈമാറിയാണ് ഈ സംയുക്ത സംരംഭം

ലോ അക്കാദമിയുടെ ഭൂമി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടില്ലെന്ന ലക്ഷ്മിനായരുടെ വാദത്തെ തെറ്റാണെന്ന് തെളിയിക്കുന്നതാണ് സംഭവം. സംരംഭത്തിന് നഗരസഭ അംഗീകാരവും നല്‍കി. ഫ്ലാറ്റ് സമുച്ചയത്തിലെ കോടികള്‍ വിലമതിക്കുന്ന 36 അപ്പാര്‍ട്ട്മെന്റുകള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വിറ്റു കഴിഞ്ഞു. 12 അപ്പാര്‍ട്ട്മെന്റുകള്‍ കൂടി ഈ സമുച്ചയത്തില്‍ അവശേഷിക്കുന്നുണ്ട്. ഇവയും വില്‍പ്പനക്കായി വെച്ചിരിക്കുകയാണ്

Writer - Trainee

contributor

Editor - Trainee

contributor

Similar News