ജയലളിതയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു
രാവിലെ പത്തു മണിയോടെ മൗണ്ട് റോഡിലെ അണ്ണാ പ്രതിമയ്ക്ക് മുൻപിൽ നിന്നും മൗനജാഥയായാണ് പ്രവർത്തകർ മറീനാ ബീച്ചിലേക്ക് എത്തിയത്. മുഖ്യമന്ത്രി എടപ്പാടി പളനി സാമി, ഉപമുഖ്യമന്ത്രി..
അണ്ണാ ഡിഎംകെയുടെ നേതൃത്വത്തിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ചരമവാർഷികം ആചരിച്ചു. മറീനാ ബീച്ചിലെ ശവകുടീരത്തിലായിരുന്നു ദിനാചരണം.
രാവിലെ പത്തു മണിയോടെ മൗണ്ട് റോഡിലെ അണ്ണാ പ്രതിമയ്ക്ക് മുൻപിൽ നിന്നും മൗനജാഥയായാണ് പ്രവർത്തകർ മറീനാ ബീച്ചിലേക്ക് എത്തിയത്. മുഖ്യമന്ത്രി എടപ്പാടി പളനി സാമി, ഉപമുഖ്യമന്ത്രി ഒ.പനീർശെൽവം എന്നിവരുടെ നേതൃത്യത്തിലായിരുന്നു മൗനജാഥ. തുടർന്ന് മറീനാ ബീച്ചിലെ സമാധിയിയിൽ പുഷ്പാർച്ഛന. ഇവിടെ തയ്യാറാക്കിയ വേദിയിൽ വച്ച് പ്രതിഞ്ജ. ഉപമുഖ്യമന്ത്രിയും മാർഗ നിർദ്ദേശക സമിതി അധ്യക്ഷനുമായ ഒ.പനീർശെൽവം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് നൂറു കണക്കിന് പ്രവർത്തകർ ജയാ സമാധിയിൽ പുഷ്പ്പാർച്ഛന നടത്തി. മന്ത്രിമാരും മുതിർന്ന നേതാക്കളും എല്ലാം കറുപ്പ് വസ്ത്രം ധരിച്ചാണ് ദിനാചരണത്തിന് എത്തിയത്.