ഹിമാചല്‍ പ്രദേശില്‍ ജയറാം താക്കൂര്‍ മുഖ്യമന്ത്രി

Update: 2018-05-10 23:20 GMT
Editor : Muhsina
ഹിമാചല്‍ പ്രദേശില്‍ ജയറാം താക്കൂര്‍ മുഖ്യമന്ത്രി
Advertising

ഹിമാചല്‍ പ്രദേശില്‍ മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ മന്ത്രിയുമായ ജയറാം താക്കൂര്‍ മുഖ്യമന്ത്രിയാകും. ഷിംലയില്‍ ചേര്‍ന്ന ബിജെപി നേതൃയോഗത്തിലാണ്..

ഹിമാചല്‍ പ്രദേശില്‍ മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ മന്ത്രിയുമായ ജയറാം താക്കൂര്‍ മുഖ്യമന്ത്രിയാകും. ഷിംലയില്‍ ചേര്‍ന്ന ബിജെപി നേതൃയോഗത്തിലാണ് തീരുമാനം.

മുഖ്യമന്ത്രി കാര്യത്തില്‍ അന്തിമ തീരുമാനത്തിനായി ഷിംലയില്‍ ബി ജെ പി നിയമസഭാ കക്ഷി യോഗം ആരംഭിച്ചു.കേന്ദ്ര മന്ത്രിമാരായ നിര്‍മ്മല സീതാരാമനും നരേന്ദ്ര സിംഗ് തോമറും യോഗത്തില്‍ പങ്കെടുന്നുണ്ട്. മുഖ്യമന്ത്രിക്കാര്യത്തില്‍ ബി ജെ പിയില്‍ ആഭ്യന്തര കലഹം രൂക്ഷമായ സാഹചര്യത്തില്‍ കനത്ത സുരക്ഷാ വലയത്തിലാണ് യോഗം. കഴിഞ്ഞ ദിവസം യോഗ വേദിക്ക് പുറത്ത് ബി ജെ പി പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് മുദ്രാവക്യം വിളിച്ചിരുന്നു. തെരെഞെഞടുപ്പില്‍ തോറ്റെങ്കിലും മുതിര്‍ന്ന നേതാവ് പ്രേം കുമാര്‍ ദുമലിനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഒരു വിഭാഗം എം എല്‍ എമാരുടെയും പ്രവര്‍ത്തകരുടെയും ആവശ്യം

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News