പിഞ്ചുകുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചു; മാതാപിതാക്കളുള്‍പ്പെടെ 5 പേര്‍ പിടിയില്‍

Update: 2018-05-11 17:27 GMT
Editor : Jaisy
പിഞ്ചുകുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചു; മാതാപിതാക്കളുള്‍പ്പെടെ 5 പേര്‍ പിടിയില്‍
Advertising

ഒന്നരമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് വില്‍ക്കാന്‍ ശ്രമിച്ചത്

പിഞ്ചുകുഞ്ഞിനെ 15,000 രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് മാതാപിതാക്കളുള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകത്തിലെ ചിഞ്ചോളിയിലെ കൊഞ്ചാവരത്താണ് സംഭവം. ഒന്നരമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് വില്‍ക്കാന്‍ ശ്രമിച്ചത്. മാതാപിതാക്കളായ അനസൂയ, രാമചന്ദ്ര റാത്തോഡ്, കുഞ്ഞിനെ വാങ്ങിയ ശ്രദ്ധ-ടി.പാല്‍ ദമ്പതികള്‍, ആശാ വര്‍ക്കറായ സുവര്‍ണ്ണ ജംദാര്‍ എന്നിവരാണ് പിടിയിലായത്.

കര്‍ണാടകത്തിലെ പിന്നാക്ക സമുദായത്തില്‍ പെടുന്ന ലംബാനി വിഭാഗത്തില്‍ പെടുന്നവരാണ് അനസൂയ. പട്ടിണി മൂലം ഗര്‍ഭസ്ഥ ശിശുവിനെ കൊല്ലുന്നതും വില്‍ക്കുന്നതുമെല്ലാം ഇവിടെ പതിവാണ്. ജനുവരി 9നാണ് അനസൂയക്കും റാത്തോഡിനും പെണ്‍കുഞ്ഞ് ജനിച്ചത്. പട്ടിണി മൂലം കുട്ടിയെ വില്‍ക്കാന്‍ ഇവര്‍ തീരുമാനിച്ചു. അതുപ്രകാരം ആശാ വര്‍ക്കറായ സൂവര്‍ണ്ണയെ സമീപിക്കുകയും ചെയ്തു. ആശയാണ് കുട്ടികളില്ലാത്ത ശ്രദ്ധയും ഭര്‍ത്താവുമായിട്ട് 15000 രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചത്. കൊഞ്ചാവരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരന്‍ ഇതേക്കുറിച്ച് അറിയുകയും ജില്ലാ ശിശു സംരക്ഷണ ഓഫീസറെ വിവരമറിയിക്കുയുമായിരുന്നു. കുട്ടി ഇപ്പോള്‍ സര്‍ക്കാര്‍ ശിശു വിഹാറിലാണ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News