ജിഎസ്ടി ബില്‍ സര്‍ക്കാര്‍ ഇന്ന് ലോക്സഭയില്‍ കൊണ്ടുവന്നേക്കും
Update: 2018-05-13 06:38 GMT
രാജ്യസഭ അംഗീകരിച്ച ഭേദഗതികള്‍ ഉള്‍പ്പെടുത്തിയാണ് ലോക്സഭയില്‍ ബില്‍ കൊണ്ടു വരിക...
രാജ്യസഭ പാസ്സാക്കിയ ചരക്കു സേവനനികുതി ബില്‍ സര്‍ക്കാര്‍ ഇന്ന് ലോക്സഭയില്‍ കൊണ്ടു വന്നേക്കും. 2015 മെയില്‍ ലോക്സഭ ചരക്കു സേവന നികുതി ബില്‍ പാസ്സാക്കിയിരുന്നെങ്കിലും അതില്‍ നിന്ന് വ്യത്യസ്തമായ ഭേദഗതികളോടെയാണ് രാജ്യസഭ ബില്‍ പാസ്സാക്കിയത്. രാജ്യസഭ അംഗീകരിച്ച ഭേദഗതികള്‍ ഉള്‍പ്പെടുത്തിയാണ് ലോക്സഭയില്‍ ബില്‍ കൊണ്ടു വരിക. കിട്ടാക്കടങ്ങള്‍ തിരിച്ചു പിടിക്കാന്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ബില്‍ രാജ്യസഭ പരിഗണിക്കും.