വിമാന ഇന്ധനവില കുറഞ്ഞിട്ടും ഗള്‍ഫ് ടിക്കറ്റ് നിരക്കില്‍ കുറവില്ല: ചൂഷണത്തിനെതിരെ കേരള എംപിമാര്‍

Update: 2018-05-14 08:44 GMT
Editor : admin
വിമാന ഇന്ധനവില കുറഞ്ഞിട്ടും ഗള്‍ഫ് ടിക്കറ്റ് നിരക്കില്‍ കുറവില്ല: ചൂഷണത്തിനെതിരെ കേരള എംപിമാര്‍
Advertising

2015ല്‍ നിന്നും ഇന്ധനവില 50 ശതമാനം കുറഞ്ഞിട്ടും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നത് ചൂണ്ടിക്കാട്ടി കേരളത്തില്‍ നിന്നെത്തിയ എം പിമാര്‍ ശക്തമായ പ്രതിഷേധമായിരുന്നു സഭയില്‍ ഉയര്‍ത്തിയത്.

വിമാന ഇന്ധന വില കുറഞ്ഞിട്ടും ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറക്കാതെ സര്‍ക്കാരും സ്വകാര്യ കമ്പനികളും ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍. ലോക്സഭയില്‍ സിവില്‍ ഏവിയേഷന്‍, ടൂറിസം വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ വിമാന ടിക്കറ്റ് നിരക്കിലെ വര്‍ധന പരാമര്‍ശിക്കാതിരുന്നത് ഉപഭോക്താക്കളെ കൊള്ളടയിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നതിന് തെളിവാണെന്ന് കെ സി വേണുഗോപാല്‍ എം പി പറഞ്ഞു. വിശദീകരണത്തിന് അവസരം നല്‍കാതിരുന്നതിനെ തുടര്‍ന്ന് കെ സി വേണുഗോപാല്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

2015ല്‍ നിന്നും ഇന്ധനവില 50 ശതമാനം കുറഞ്ഞിട്ടും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നത് ചൂണ്ടിക്കാട്ടി കേരളത്തില്‍ നിന്നെത്തിയ എം പിമാര്‍ ശക്തമായ പ്രതിഷേധമായിരുന്നു സഭയില്‍ ഉയര്‍ത്തിയത്. ഗള്‍ഫ് മേഖലയില്‍ ഒഴിവ് കാലമായ ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും ഉത്സവ സമയങ്ങളിലും വിമാന കമ്പനികള്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാനും നിരക്കിന് പരിധി നിശ്ചയിക്കാനും ഗവണ്‍മെന്റ് തയ്യാറാകണമെന്നായിരുന്നു ആവശ്യം.

എന്നാല്‍ വിശദീകരണത്തിന് അവസരം പോലും നല്‍കാതെയായിരുന്നു സിവില്‍ ഏവിയേഷന്‍, ടൂറിസം വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ച. ഇതേതുടര്‍ന്ന് സ്വകാര്യ കമ്പനികള്‍ ജനങ്ങളെ കൊള്ളയടിക്കുന്നതിന് കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാരെന്നാരോപിച്ച് കെ സി വേണുഗോപാല്‍ എം പി സഭയില്‍ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു. കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ഇക്കാര്യം സാരമായി ബാധിക്കുമെന്നതിനാല്‍ പ്രധാനമന്ത്രി യു.എ.ഇ സന്ദര്‍ശിച്ചപ്പോള്‍ നിരവധി പേര്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News