ലാത്തൂരിലെത്തിച്ച 6.2 കോടി ലിറ്റര്‍ വെള്ളത്തിന് 4 കോടിയുടെ റെയില്‍വെ ബില്ല്
ജലദൂത് എന്ന ജലതീവണ്ടിയിലൂടെ 6.20 കോടി ലിറ്റര്‍ വെള്ളം എത്തിച്ചതിനാണ് ലാത്തൂര്‍ ജില്ലാ കളക്ടര്‍ക്ക് സെന്‍ട്രല്‍ റെയില്‍വേ ബില്‍ അയച്ചിരിക്കുന്നത്.
വരള്‍ച്ച കെടുതി അനുഭവിക്കുന്ന മഹാരാഷ്ട്രയിലെ ലാത്തൂരിലേക്ക് ജലതീവണ്ടി അയച്ചതിന് റെയില്‍വേയുടെ നാല് കോടിയുടെ ബില്‍. ജലദൂത് എന്ന ജലതീവണ്ടിയിലൂടെ 6.20 കോടി ലിറ്റര്‍ വെള്ളം എത്തിച്ചതിനാണ് ലാത്തൂര്‍ ജില്ലാ കളക്ടര്‍ക്ക് സെന്‍ട്രല്‍ റെയില്‍വേ ബില്‍ അയച്ചിരിക്കുന്നത്.
അധികൃതരുടെ നിര്‍ദേശ പ്രകാരമാണ് ഇപ്പോള്‍ ബില്‍ അയച്ചിരിക്കുന്നതെന്നും, ബില്‍ തുകയില്‍ ഇളവ് വേണമെങ്കില്‍ ജില്ലാ ഭരണകൂടത്തിന് റെയില്‍വേയോട് അപേക്ഷിക്കാമെന്ന് റെയില്‍വേ മധ്യമേഖലാ ജനറല്‍ മാനേജര്‍ എസ്.കെ.സൂദ് അറിയിച്ചു.
2.45 കോടി ജനസംഖ്യയുള്ള ലാത്തൂരിലെ ഗ്രാമങ്ങളാണ് മഹാരാഷ്ട്രയില്‍ ഏറ്റവുമധികം ജലക്ഷാമം നേരിടുന്നത്. ഇതിനെ തുടര്‍ന്നാണ് ജലദൂത് എന്ന പേരിട്ട പ്രത്യേക തീവണ്ടിയില്‍ പടിഞ്ഞാറേ മഹാരാഷ്ട്രയിലെ മിറാജില്‍ നിന്ന് ലാത്തൂരിലേക്ക് റെയില്‍വേ വെള്ളമെത്തിച്ചത്. ഏപ്രില്‍ പതിനൊന്നിന് പുറപ്പെട്ട ആദ്യ ട്രെയിന്‍ 342 കി.മീറ്റര്‍ ദൂരം താണ്ടി പിറ്റേദിവസമാണ് ലാത്തൂരില്‍ എത്തിയത്.