വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

Update: 2018-05-14 09:03 GMT
Editor : admin
വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
AddThis Website Tools
Advertising

മ്പത്തിക ക്രമക്കേടുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.

പൊതുമേഖല ബാങ്കുകള്‍ക്കുള്ള 9000 കോടിയുടെ കടം തിരിച്ചടക്കാതെ രാജ്യം വിട്ട വിവാദ മദ്യവ്യവസായി വിജയ് മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. കള്ളപ്പണക്കേസ് കൈകാര്യം ചെയ്യുന്ന മുംബൈയിലെ പ്രത്യേക കോടതിയുടേതാണ് വിധി. മല്യക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് കോടതിയെ സമീപിച്ചത്.

മല്യയുടെ 1411 കോടി രൂപ വിലവരുന്ന സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കണ്ടുകെട്ടിയിരുന്നു. രാജ്യസഭാംഗമായിരുന്ന മല്യ തന്റെ നയതന്ത്ര പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് രാജ്യം വിട്ടത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News