അഗസ്റ്റാവെസ്റ്റ്‍ലാന്റ് കരാറില്‍ അന്തിമ തീരുമാനമെടുത്തത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയെന്ന് എസ് പി ത്യാഗി
യാഗിയെ നാല് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.
അഗസ്റ്റാവെസ്റ്റ്‍ലാന്റ് കരാറില്‍ അന്തിമ തീരുമാനമെടുത്തത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയെന്ന് സി ബി ഐ അറസ്റ്റ് ചെയ്ത മുന്‍വ്യോമസേന മേധാവി എസ് പി ത്യാഗി. ഡല്‍ഹി പാട്യാല ഹൌസ് സിബിഐ കോടതിയിലാണ് ത്യാഗി ഇക്കാര്യം പറഞ്ഞത്. താന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ത്യാഗി വിശദീകരിച്ചു. ത്യാഗിക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് സിബിഐ അറിയിച്ചു. ത്യാഗിയെ നാല് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.
അഗസ്റ്റ വെസ്റ്റ്‍ലാന്‍റ് ഹെലികോപ്ടര്‍ അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ വ്യേമസേന തലവന്‍ എസ് പി ത്യാഗി ഉള്‍പ്പെടെയുള്ളവരെ ഇന്ന് കോടതിയില്‍ ഹാജരാക്കി. ത്യാഗിയുടെ സഹോദരന്‍ ജൂലി ത്യാഗി, അഭിഭാഷകന്‍ ഗൌതം കൈതാന്‍ എന്നിവരും ഇന്നലെ അറസ്റ്റിലായിരുന്നു. ഡല്‍ഹി സിബിഐ ആസ്ഥാനത്തേക്ക് വിളിച്ച് വരുത്തിയാണ് മൂന്ന് പേരുടെയും അറസ്റ്റ് ഇന്നലെ സിബിഐ രേഖപ്പെടുത്തിയത്.
രാഷ്ട്രപതി ഉള്‍പ്പെടുയള്ള വിവിഐപികളുടെ ഉപയോഗത്തിനായുള്ള ഹെലികോപ്ടറുകളുടെ ഇടപാടുറപ്പിക്കാന്‍ ബ്രിട്ടീഷ് കമ്പനി അഗസ്റ്റ വെസ്റ്റ്‍ലാന്‍റും ഇറ്റാലിയന്‍ കമ്പനി ഫിന്‍മെക്കാനിക്കയും പ്രതിരോധ ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതൃത്വത്തിനും കോടികള്‍ കോഴയായി നല്‍കിയെന്നാണ് കേസ്.