ബീഫ് കടത്തിയെന്ന് ആരോപണം: 40 കാരന് ക്രൂര മര്‍ദനം

Update: 2018-05-15 11:28 GMT
Editor : admin
ബീഫ് കടത്തിയെന്ന് ആരോപണം: 40 കാരന് ക്രൂര മര്‍ദനം
ബീഫ് കടത്തിയെന്ന് ആരോപണം: 40 കാരന് ക്രൂര മര്‍ദനം
AddThis Website Tools
Advertising

സ്മയില്‍ ഷാ തന്‍റെ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തടഞ്ഞു. ബീഫ് കടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ഇവര്‍ ഇടപെട്ടത്.

ബീഫ് കയ്യില്‍ സൂക്ഷിച്ചെന്ന് ആരോപിച്ച് 40 കാരന് ക്രൂര മര്‍ദനം. നാഗ്പൂരിലാണ് സംഭവം. ഇസ്മയില്‍ ഷായാണ് ഒരു സംഘത്തിന്‍റെ ക്രൂര മര്‍ദനത്തിന് ഇരയായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്. ഇസ്മയില്‍ ഷാ തന്‍റെ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തടഞ്ഞു. ബീഫ് കടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ഇവര്‍ ഇടപെട്ടത്. തന്‍റെ കൈവശമുള്ള മാംസം ബീഫല്ലെന്ന് ഷാ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും ഇത് ചെവിക്കൊള്ളാതെ ഷായെ മര്‍ദിക്കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന നാല് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷായുടെ കൈവശമുണ്ടായിരുന്ന മാംസം വിദഗ്ധ പരിശോധനക്ക് അയച്ചിട്ടുണ്ട്.

ബീഫ് കൈവശം വച്ചെന്നാരോപിച്ച് 16 കാരനായ ജുനൈദിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന്‍റെ അലയൊലികള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് പുതിയ ആക്രമണം. ജുനൈദിന്‍റെ കൊലപാതകത്തെ തുടര്ന്ന് രാജവ്യാപകമായി ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നെങ്കിലും ട്രെയിനിലെ സീറ്റ് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് ഭാഷ്യം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News