കേന്ദ്രത്തില്‍ വീണ്ടും അഴിച്ചുപണി: നജ്മ ഹെപ്തുള്ളയും സിദ്ധേശ്വരയും രാജിവെച്ചു

Update: 2018-05-17 16:06 GMT
Editor : Sithara
കേന്ദ്രത്തില്‍ വീണ്ടും അഴിച്ചുപണി: നജ്മ ഹെപ്തുള്ളയും സിദ്ധേശ്വരയും രാജിവെച്ചു
കേന്ദ്രത്തില്‍ വീണ്ടും അഴിച്ചുപണി: നജ്മ ഹെപ്തുള്ളയും സിദ്ധേശ്വരയും രാജിവെച്ചു
AddThis Website Tools
Advertising

കേന്ദ്രമന്ത്രിസഭ പുന:സംഘടനക്ക് പിന്നാലെ രണ്ട് കേന്ദ്രമന്ത്രിമാര്‍ രാജിവച്ചു

കേന്ദ്രമന്ത്രിസഭ പുന:സംഘടനക്ക് പിന്നാലെ രണ്ട് കേന്ദ്രമന്ത്രിമാര്‍ രാജിവച്ചു. ന്യൂനപക്ഷകാര്യ മന്ത്രി നെജ്മ ഹെപ്തുള്ള, ഘനവ്യവസായ വകുപ്പ് സഹമന്ത്രി ജി. എം സിദ്ധേശ്വര എന്നവരാണ് രാജിവച്ചത്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രാജി.

പാര്‍ലമെന്ററികാര്യ വകുപ്പു സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാക്കി ഉയര്‍ത്തി ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ അധിക ചുമതല നല്‍കി. നിലവിലുള്ള മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തിയും 19 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയും കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിച്ചതിന് പിന്നാലെയാണ് അടുത്ത മാറ്റം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News