ഫണ്ട് വിനിയോഗത്തില്‍ വീഴ്ച വരുത്തിയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുക തിരിച്ചടക്കണമെന്ന് കേന്ദ്രം
ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രതിനിധി സംഘത്തോട് കേന്ദ്ര മാനവ വിഭ ശേഷി മന്തി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്.
ഫണ്ട് വിനിയോഗത്തില്‍ വീഴ്ച വരുത്തിയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൊണ്ട് തുക തിരിച്ചടപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രതിനിധി സംഘത്തോട് കേന്ദ്ര മാനവ വിഭ ശേഷി മന്തി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. ചില സ്ഥാപനങ്ങള്‍ ധന വിനിയോഗ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തതിനാലാണ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് അനുവദിക്കാന്‍ വൈകുന്നതെന്ന് പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.
2012 ലാണ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൌകര്യ വികസനത്തിന് കേന്ദ്രം ഫണ്ട് അനുദിച്ചത്. കേരളത്തിലെ 137 സ്ഥാപനങ്ങള്‍ ഇതിന്‍റെ ഗുണഭോക്താക്കളാണ്. തുകയുടെ ഒന്നാം ഗഡു കൈപറ്റിയ പല സ്ഥാപനങ്ങള്‍ ധന വിനിയോഗ സര്‍ട്ടിഫിക്കറ്റും ഒാഡിറ്റ് റിപ്പോര്‍ട്ടും സമര്‍പ്പിക്കാത്തതോടെ രണ്ടാം ഗഡു കേന്ദ്രം തടഞ്ഞ് വച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്മെന്‍റ് പ്രതിനിധി സംഘം കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറിനെ കണ്ടത്.
ഫണ്ട് വിനിയോഗത്തില്‍ വിഴ്ച വരുത്തിയ സ്ഥാപനങ്ങളില്‍ നിന്ന് തുക തിരച്ചുപിടിക്കുന്നതിനൊപ്പം മാനേജുമെന്‍റുകള്‍ ചിലവഴിച്ച തുകയുടെ രേഖകളും ഓഡിറ്റ് റിപ്പോര്‍ട്ടും ശേഖരിക്കാനും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.