ആസാദി മുദ്രാവാക്യത്തെ കളിയാക്കി ട്രാവല്‍സൈറ്റിന്റെ പരസ്യം

Update: 2018-05-24 16:59 GMT
Editor : admin
ആസാദി മുദ്രാവാക്യത്തെ കളിയാക്കി ട്രാവല്‍സൈറ്റിന്റെ പരസ്യം
ആസാദി മുദ്രാവാക്യത്തെ കളിയാക്കി ട്രാവല്‍സൈറ്റിന്റെ പരസ്യം
AddThis Website Tools
Advertising

ഭൂഖ് മാരീ സേ ആസാദീ, സഘ് വാദ് സേ ആസാദി, സാമന്ദ് വാദ് സേ ആസാദി ... കനയ്യ കുമാര്‍ എന്ന വിദ്യാര്‍ഥി നേതാവ് ക്യമ്പസില്‍ മുഴക്കിയ മുദ്രാവാക്യം

ഭൂഖ് മാരീ സേ ആസാദീ, സഘ് വാദ് സേ ആസാദി, സാമന്ദ് വാദ് സേ ആസാദി ... കനയ്യ കുമാര്‍ എന്ന വിദ്യാര്‍ഥി നേതാവ് ക്യമ്പസില്‍ മുഴക്കിയ മുദ്രാവാക്യം, പിന്നീട് രാജ്യം മുഴുവന്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യം. ഇതിനൊരു പാരഡി ഇറക്കിയിരിക്കുകയാണ് യാത്ര ഡോട് കോം(yatra.com) എന്ന ട്രാവല്‍സൈറ്റ്. ജെഎന്‍യു സമരത്തിനിടക്ക് ഉയര്‍ന്നു വരികയും രാജ്യം മുഴുവന്‍ ശ്രദ്ധിക്കുകയും ഏറ്റു വിളിക്കുകയും ചെയ്ത ആ മുദ്രാവാക്യത്തെ അക്ഷരാര്‍ഥത്തില്‍ കളിയാക്കുകയാണ് ഈ പരസ്യം. വിമാന ടിക്കറ്റ് ബുക്കിങിനിടെ ജനാലയുടെ അരികിലുള്ള സീറ്റിനു വേണ്ടി മുദ്രാവാക്യം വിളിക്കുന്ന കഥാപാത്രത്തെയാണ് പരസ്യത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായതിനു ശേഷം ജാമ്യത്തിലിറങ്ങി കനയ്യ ജെഎന്‍യു കാമ്പസിലെത്തിയപ്പോള്‍ ധരിച്ചിരുന്ന അതേ വേഷം തന്നെയാണ് പരസ്യത്തിലെ നായകനും അണിഞ്ഞിരിക്കുന്നത്. ഏപ്രില്‍ രണ്ടിന് യുട്യൂബിലെത്തിയ പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News