450 കിലോമീറ്റര്‍ യാത്രക്ക് ഒമ്പത് ലക്ഷത്തിന്‍റെ ബില്‍

Update: 2018-05-26 15:39 GMT
Editor : Damodaran
450 കിലോമീറ്റര്‍ യാത്രക്ക് ഒമ്പത് ലക്ഷത്തിന്‍റെ ബില്‍
Advertising

ഹൈദരാബാദില്‍ നിന്ന് നിസാമബാദിലേക്കും അവിടെ നിന്നും തിരികെ ഹൈദരാബാദിലേക്കുമാണ് ഓഗസ്റ്റ് 24ന് ശേഖര്‍ യാത്ര....

450 കിലോമീറ്റര്‍ ടാക്സില്‍ യാത്ര ചെയ്തതിന് ലഭിച്ചത് ഒമ്പത് ലക്ഷത്തിന്‍റെ ബില്‍. ഹൈദരബാദ് സ്വദേശിയായ രതീഷ് ശേഖറിനാണ് ഓലയുടെ ടാക്സിലെ യാത്രക്ക് ഞെട്ടിക്കുന്ന ബില്‍ ലഭിച്ചത്. ഹൈദരാബാദില്‍ നിന്ന് നിസാമബാദിലേക്കും അവിടെ നിന്നും തിരികെ ഹൈദരാബാദിലേക്കുമാണ് ഓഗസ്റ്റ് 24ന് ശേഖര്‍ യാത്ര നടത്തിയത്. 450 കിലോമീറ്ററിനു പകരം 85,427 കിലോമീറ്ററായി ബില്ലില്‍ മാറിയതാണ് വലിയ തുകയ്ക്ക് വഴിവച്ചത്.

ബില്‍ കണ്ട് ഡ്രൈവര്‍ തന്നെ ഞെട്ടല്‍ രേഖപ്പെടുത്തുകയും ഓലയുടെ സപ്പോര്‍ട്ട് സ്റ്റാഫുമായി ബന്ധപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് അര മണിക്കൂറിനു ശേഷം തുക 4,812 രൂപയാക്കി നിശ്ചയിക്കപ്പെട്ടു. സാങ്കേതികമായ പിഴവാണ് ഇത്തരമൊരു ബില്ലിന് വഴിവച്ചതെന്ന വിശദീകരണമാണ് ഓലയുടെ സപ്പോര്‍ട്ട് സ്റ്റാഫ് തനിക്ക് നല്‍കിയതെന്ന് ശേഖര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പരിശോധിച്ചുവരികയാണെന്ന് ഓല ക്യാബ്സിന്‍റെ വക്താവായ സൌമിത്ര ചന്ദ് പ്രതികരിച്ചു.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News