മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി ഫെബ്രു.6

Update: 2018-05-26 18:48 GMT
Editor : Jaisy
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി ഫെബ്രു.6
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി ഫെബ്രു.6
AddThis Website Tools
Advertising

സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ മൊബൈൽ ഉപഭോക്താക്കളും മൊബൈൽ നമ്പര്‍ആധാറുമായി ഫെബ്രുവരി ആറിന് മുന്‍പായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം അറിയിച്ചു.

സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്. പുതിയ മൊബൈൽ കണക്ഷൻ എടുക്കാനും ബാങ്ക് അക്കൗണ്ട് തുടങ്ങുവാനും ആധാർ നിർബന്ധമാക്കിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. മൊബൈൽ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്തു കൊണ്ട് സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് കേന്ദ്രത്തിനോട് വിശദീകരണം തേടിയത്. സ്വകാര്യത മൌലികാവകാശമാണെന്ന വിധിയുടെ പശ്ചാത്തലത്തില്‍, ആധാറിന്റെ ഭരണഘടന സാധുത പരിശോധിക്കുന്ന ഭരണഘടന ബെഞ്ച് അടുത്ത മാസം വാദം കേള്‍ക്കല്‍ ആരംഭിക്കാനിരിക്കെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നതാണ് ഹരജികളിലെ ആവശ്യം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News