നോട്ട് നിരോധത്തിനുള്ള പ്രചോദനം അംബേദ്ക്കറില്‍ നിന്നാണെന്ന് യോഗി ആദിത്യനാഥ്
ഹമീര്‍പുരില്‍ അംബേദ്ക്കര്‍ ജനകല്യാണ്‍ സമിതിയുടെ പരിപാടിയില്‍ അംബേദ്ക്കറുടെ പ്രതിമ അനാച്ഛാദനം ചെയ്ത് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം
രാജ്യത്ത് നടപ്പിലാക്കിയ നോട്ട് നിരോധത്തിനുള്ള പ്രചോദനം ഡോ. ബി.ആര്‍. അംബേദ്ക്കറില്‍ നിന്നാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരക്പൂരിലെ ഹമീര്‍പുരില്‍ അംബേദ്ക്കര്‍ ജനകല്യാണ്‍ സമിതിയുടെ പരിപാടിയില്‍ അംബേദ്ക്കറുടെ പ്രതിമ അനാച്ഛാദനം ചെയ്ത് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അംബേദ്ക്കറുടെ സാമ്പത്തിക സിദ്ധാന്തങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് നോട്ട് നിരോധം ഏര്‍പ്പെടുത്തിയത്. അഴിമതിയും കള്ളപ്പണവും തടയണമെങ്കില്‍ നിശ്ചിത ഇടവേളകളില്‍ കറന്‍സിയുടെ പ്രചാരണത്തില്‍ മാറ്റം കൊണ്ടുവരണമെന്ന് അംബേദ്ക്കര്‍ അഭിപ്രായപ്പെട്ടിരുന്നു. നരേന്ദ്രമോദിയുടെ ധീരമായ നീക്കമായിരുന്നു നോട്ട് നിരോധം. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായൊരു നേതാവ് രാജ്യത്തെ അഴിമതി വിമുക്തമാക്കാന്‍ ധീരമായി മുന്നിട്ടിറങ്ങിയെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.