ബീഫിന്റെ പേരില്‍ കൊലപാതകം; ജാര്‍ഖണ്ഡിലെ ഗോരക്ഷ ഗുണ്ടകള്‍ക്ക് ജീവപര്യന്തം
രാജ്യത്ത് ആദ്യമായാണ് ഗോരക്ഷാ അതിക്രമക്കേസില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നത്
ജാര്‍ഖണ്ഡില്‍ ബീഫിന്‍റെ പേരില്‍ അലിമുദ്ദീന്‍ അന്‍സാരിയെന്ന മുസ്ലിം മധ്യവയസ്കനെ അടിച്ച് കൊന്ന കേസില്‍ 11 ഗോരക്ഷാ ഗുണ്ടകള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. രാംഗഡ് പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്, ഗോരക്ഷയുടെ പോരിലുള്ള കൊലക്കേസിലെ രാജ്യത്തെ ആദ്യത്തെ ശിക്ഷ വിധിയാണ് ഇത്. ബി ജെ പി രാംഘഡ് യൂണിറ്റ് മിഡീയാ ഇന്‍ ചാര്‍ജായിരുന്ന നിത്യനാഥ് മെഹ്തോയും ശിക്ഷിക്കപ്പെട്ടവരില്‍ ഉള്‍പ്പെടും.
കാറില്‍ ബീഫ് കടത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ ജൂണിലാണ് ജാര്‍ഖണ്ഡിലെ രാംഗഡില്‍ 45 കാരനായ അലിമുദ്ധീന്‍ അന്‍സാരിയെ ഗോരക്ഷകര്‍ റോഡിലിട്ട് അടിച്ച് കൊന്നത്. ശേഷം അലിമുദ്ദിന്‍റെ കാറും കത്തിച്ചു. കേസില്‍ ബി.ജെ.പി. എ.ബി.വി.പി, ബജ്രംഗ്ദൾ പ്രവർത്തകർ ഉള്‍പ്പെടുന്ന 11 ഗോരക്ഷകര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം രാംഗഡ് പ്രത്യക കോടതി ജഡ്ജി ഓംപ്രകാശ് വിധിച്ചിരുന്നു.
കലാപശ്രമം, മാരകായുധങ്ങള്‍ കൈവശം വക്കല്‍, ക്രിമനല്‍ ഗൂഡാലോചന, നിയവിരുദ്ധമായി സംഘടിക്കല്‍ തുടങ്ങി ഗോരക്ഷാ ഗുണ്ടള്‍ക്കെതിരെ ചുമത്തിയിരുന്ന എല്ലാ പ്രധാന വകുപ്പുകളും തെളിഞ്ഞിട്ടുണ്ട്.