മോഹൻ ഭഗവത് രാഷ്ട്രപതിയാകണമെന്ന് കോണ്‍ഗ്രസ് നേതാവ് ജാഫര്‍ ഷെരീഫ്

Update: 2018-05-28 09:05 GMT
മോഹൻ ഭഗവത് രാഷ്ട്രപതിയാകണമെന്ന് കോണ്‍ഗ്രസ് നേതാവ് ജാഫര്‍ ഷെരീഫ്
മോഹൻ ഭഗവത് രാഷ്ട്രപതിയാകണമെന്ന് കോണ്‍ഗ്രസ് നേതാവ് ജാഫര്‍ ഷെരീഫ്
AddThis Website Tools
Advertising

മോഹൻ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്നു ആവശ്യപ്പെട്ട് ജാഫർ ഷെരീഫ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയക്കുകയും ചെയ്തു

ആർ.എസ്.എസ് തലവൻ മോഹൻ ഭഗവത് രാഷ്ട്രപതിയാകാൻ യോഗ്യനാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ജാഫര്‍ ഷെരീഫ്. ഭരണഘടനയുടെ സുരക്ഷിതത്വം ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യാൻ സാധിക്കുന്ന രാജ്യസ്നേഹിയാണ് രാഷ്ട്രപതിയാകേണ്ടത്. രാജ്യസ്‍നേഹിയായതിനാല്‍ മോഹൻ ഭാഗവതി അനുയോജ്യനാണ്. മോഹൻ ഭാഗവത് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ പത്രങ്ങളിലൂടെയാണ് അറിഞ്ഞത്. എന്തുകൊണ്ടാണ് അദ്ദേഹം രാഷ്ട്രപതിയാകുന്നതിനെ ചിലർ എതിർക്കുന്നത്. രാജ്യത്ത് ബിജെപിയും ആർഎസ്എസും ന്യൂനപക്ഷങ്ങൾക്കെതിരാണെന്നാണ് ചിലർ കരുതുന്നത്. എന്നാൽ രാജ്യത്ത് എല്ലാവരും ഒരു പോലാണെന്ന് ആദ്യം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. മോഹൻ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്നു ആവശ്യപ്പെട്ട് ജാഫർ ഷെരീഫ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയക്കുകയും ചെയ്തു.

Tags:    

Similar News