പാചകവാതക വില വര്‍ധിപ്പിച്ചു
Update: 2018-05-28 22:03 GMT
ഗാര്‍ഹിക സിലിണ്ടറിന് 19.50യും വാണിജ്യ സിലിണ്ടറിന് 20.50 രൂപയുമാണ് വര്‍ധിപ്പിച്ചത്
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വിലവര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് പാചകവാതകവിലയിലും വര്‍ദ്ധനവുണ്ടായത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പാചകവാതക കമ്പനികളുടെ പ്രതിമാസ അവലോകന യോഗത്തിലാണ് വിലവര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. തീരുമാനപ്രകാരം ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 18 രൂപ കൂട്ടി. കേരളത്തില്‍ നികുതി ഉള്‍പ്പടെ 19.50 രൂപയാണ് കൂടിയത്. പുതുക്കിയ നിരക്ക് പ്രകാരം സബ്സിഡിയില്ലാത്ത ഗാര്‍ഹിക സിലിണ്ടറിന് 546 .50 രൂപയും സബ്സിഡിയുള്ളവയ്ക്ക് 541.50 രൂപയുമാണ്. സബ്സിഡി തുക 96.84 രൂപയായും കൂടിയിട്ടുണ്ട്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ നിരക്ക് 20.50 രൂപ ഉയര്‍ന്ന് 1019.50 രൂപയായി. ഇതിനൊപ്പം മണ്ണെണ്ണയുടെ നിരക്കും ഉയര്‍ന്നു.