പത്താന്‍കോട്ട് ഭീകരാക്രമണം നാടകമെന്ന പാക് വാദത്തിനെതിരെ ഗഡ്ക്കരി

Update: 2018-05-29 15:16 GMT
Editor : admin
പത്താന്‍കോട്ട് ഭീകരാക്രമണം നാടകമെന്ന പാക് വാദത്തിനെതിരെ ഗഡ്ക്കരി
പത്താന്‍കോട്ട് ഭീകരാക്രമണം നാടകമെന്ന പാക് വാദത്തിനെതിരെ ഗഡ്ക്കരി
AddThis Website Tools
Advertising

ഇന്ത്യക്കെങ്ങനെ രാജ്യത്തിന്റെ സൈനികരെ വധിക്കാനാകുമെന്ന് നിധിന്‍ ഗഡ്കരി...

പത്താന്‍കോട്ട് ഭീകരാക്രമണം ഇന്ത്യയുടെ നാടകമാണെന്ന പാക് പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പാകിസ്താനാണ് ഇന്ത്യയിലേക്ക് തീവ്രവാദികളെ കയറ്റി അയക്കുന്നത്. ഇന്ത്യക്കെങ്ങനെ രാജ്യത്തിന്റെ സൈനികരെ വധിക്കാനാകുമെന്നും നിധിന്‍ ഗഡ്കരി ചോദിച്ചു.

പാക്കിസ്ഥാന്റെ വാദം ദൗര്‍ഭാഗ്യകരമാണ്. പാക്കിസ്ഥാന്റെ കളിയില്‍ ഇന്ത്യക്ക് ആശങ്കയുണ്ട്. എന്നാല്‍ ഈ കളി പാക്കിസ്ഥാനും പ്രയാസം സൃഷ്ടിക്കും. തീവ്രവാദം പാക്കിസ്ഥാനും വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും ഗഡ്ക്കരി പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News