"ഞാന്‍ രാവിലെ പത്രം വായിച്ചിട്ടില്ല": അമിത് ഷായുടെ മകനെതിരായ വാര്‍ത്തയെ കുറിച്ച് നിതീഷ് കുമാര്‍

Update: 2018-05-29 01:51 GMT
Editor : Sithara
"ഞാന്‍ രാവിലെ പത്രം വായിച്ചിട്ടില്ല": അമിത് ഷായുടെ മകനെതിരായ വാര്‍ത്തയെ കുറിച്ച് നിതീഷ് കുമാര്‍
Advertising

നിതീഷ് ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ടത് തേജസ്വി യാദവിനെതിരായ അഴിമതികേസ് ചൂണ്ടിക്കാട്ടിയായിരുന്നു. അമിത് ഷായുടെ മകന്‍റെ കാര്യത്തില്‍ നിതീഷ്ജിയുടെ മനസാക്ഷി എന്തുപറയും എന്ന് തേജസ്വി യാദവ്

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍റെ കമ്പനിയുടെ കണക്കില്‍ കവിഞ്ഞ സാമ്പത്തിക വളര്‍ച്ചയെ കുറിച്ചുള്ള വാര്‍ത്ത ചൂണ്ടിക്കാട്ടിയപ്പോള്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രതികരിച്ചതിങ്ങനെ- "ഞാനിന്ന് രാവിലെ പത്രം വായിച്ചിട്ടില്ല. അതുകൊണ്ട് പ്രതികരിക്കുന്നത് ശരിയല്ല. കമ്പനികളില്‍ പണം നിക്ഷേപിക്കുന്നതിന്‍റെ സങ്കീര്‍ണതകളെ കുറിച്ച് എനിക്കറിയില്ല".

നേരത്തെ മഹാസഖ്യത്തില്‍ നിന്നും വേര്‍പിരിഞ്ഞ് നിതീഷ് ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ടത് ലാലു പ്രസാദ് യാദവിന്‍റെ മകന്‌ തേജസ്വി യാദവിനെതിരായ അഴിമതികേസ് ചൂണ്ടിക്കാട്ടിയായിരുന്നു. തന്‍റെ മനസാക്ഷി മഹാസഖ്യത്തില്‍ നിന്ന് വിട്ടുപോകാന്‍ പറയുന്നുവെന്നാണ് അന്ന് നിതീഷ് പറഞ്ഞത്. അഴിമതിക്കെതിരായ യുദ്ധത്തില്‍ അണിചേരുന്നുവെന്നും ബിജെപിയുമായുള്ള സഖ്യത്തെ അദ്ദേഹം ന്യായീകരിച്ചു. അമിത് ഷായുടെ മകന്‍റെ കാര്യത്തില്‍ നിതീഷ്ജിയുടെ മനസാക്ഷി എന്തുപറയും എന്ന് തേജസ്വി യാദവ് ട്വീറ്റില്‍ ചോദിച്ചു.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നേ ശേഷം ജെയ് ഷായുടെ കമ്പനിയുടെ സാമ്പത്തിക വരുമാനം 16000 മടങ്ങ് വര്‍ധിച്ചെന്ന വാര്‍ത്ത ദ വയ്ര്‍ എന്ന വെബ്സൈറ്റാണ് പുറത്തുവിട്ടത്. വെബ്സൈറ്റിനെതിരെ ജെയ് ഷാ 100 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News