ഗോവധത്തിന് ജീവപര്യന്തം ശിക്ഷ നല്‍കുന്ന നിയമം ഗുജറാത്ത് നിയമസഭ പാസാക്കി
Update: 2018-05-30 15:46 GMT
ഏഴു വര്‍ഷം തടവായിരുന്നു ഗോവധത്തിന് നിലവിലുള്ള പരമാവധി ശിക്ഷ. നിലവിലുളള 50,000 പിഴ ഇരട്ടിയാക്കിയിട്ടുണ്ട്
ഗോവധത്തിനുള്ള ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തിക്കൊണ്ടുള്ള നിയമ ഭേദഗതിക്ക് ഗുജറാത്ത് നിയമസഭ അംഗീകാരം നല്‍കി. നടപ്പ് സമ്മേളനത്തിന്‍റെ അവസാന ദിവസമായ ഇന്നാണ് ഭേദഗതിക്ക് സഭ അംഗീകാരം നല്‍കിയത്. ഏഴു വര്‍ഷം തടവായിരുന്നു ഗോവധത്തിന് നിലവിലുള്ള പരമാവധി ശിക്ഷ. നിലവിലുളള 50,000 പിഴ ഇരട്ടിയാക്കിയിട്ടുണ്ട്. പശുക്കളെ അനധികൃതമായി കടത്തുന്നതിനുള്ള ശിക്ഷ 10 വര്‍ഷം തടവായും ഉയര്‍ത്തിയിട്ടുണ്ട്.