ഹണിപ്രീത് അറസ്റ്റില്‍

Update: 2018-05-30 10:27 GMT
Editor : Subin
ഹണിപ്രീത് അറസ്റ്റില്‍
Advertising

രാജ്യദ്രോഹം, കലാപ ശ്രമം, കോടതി വിധിക്ക് ശേഷം ഗുര്‍മീതിനെ രക്ഷിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഹണിപ്രീതിനെതിരെ ചുമത്തിയിട്ടുള്ളത്.

ദേരാ സച്ച തലവന്‍ ഗുര്‍മീത് റാം റഹിം സിങിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് അറസ്റ്റില്‍. ഗുര്‍മീത് ജയിലിലായതോടെ ഒളിവില്‍ പോയ ഹണിപ്രീതിനെ ചണ്ഡീഗഡിനടുത്ത് വച്ചാണ് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹം, കലാപ ശ്രമം, കോടതി വിധിക്ക് ശേഷം ഗുര്‍മീതിനെ രക്ഷിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഹണിപ്രീതിനെതിരെ ചുമത്തിയിട്ടുള്ളത്.

ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവുശിക്ഷ ലഭിച്ച്, ദേരാ സച്ച തലവന്‍ ഗുര്‍മീത് റാം റഹിം സിങ് ജയിലിലായതോടെയാണ് ഹണിപ്രീത് ഒളിവില്‍ പോയത്. 38 ദിവസമായി ഒളിലായിരുന്ന ഹണിപ്രീതിനെ ഉച്ചയോയെ സിറാക്പൂര്‍ പട്യാല റോഡില്‍ നിന്ന് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഗുര്‍മീത് ജയിലിലായതിന് പിന്നാലെ നടന്ന കലാപം ആസൂത്രണം ചെയ്തത് ഹണിപ്രീത് ആണെന്നാണ് പൊലീസ് പറയുന്നത്.

കോടതി വിധിക്ക് ശേഷം പഞ്ച്കുള പ്രത്യേക കോടതിയില്‍ നിന്നും ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഹണിപ്രീത് ശ്രമം നടത്തി എന്നും പൊലീസ് ആരോപിക്കുന്നു. ഇവര്‍ ഹണിപ്രീതിനെതിരെ രാജ്യദ്രോഹം കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഹണിപ്രീതിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. പൊലീസിനെ വെട്ടിച്ച് ഒളിച്ചു കഴിയുന്ന ഹണിപ്രീത് ജാമ്യം അര്‍ഹിക്കുന്നില്ലെന്നായിരുന്നു കോടതി നിരീക്ഷണം. ഒളിവിലായിരുന്ന ഹണിപ്രീത് ഇന്ന് രാവിലെ ഒരു ദേശീയ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News