സ്കൂള്‍ കുട്ടികളെ റാണി പത്മിനിയുടെ കഥ പഠിപ്പിക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍
അടുത്ത അധ്യയന വര്‍ഷം മുതല്‍ മധ്യപ്രദേശിലെ സ്കൂള്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള സിലബസില്‍ റാണി പത്മിനിയെക്കുറിച്ചുള്ള കഥയും ഉള്‍പ്പെടുത്തുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി ശിവരാജ് സിംഗ്..
അടുത്ത അധ്യയന വര്‍ഷം മുതല്‍ മധ്യപ്രദേശിലെ സ്കൂള്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള സിലബസില്‍ റാണി പത്മിനിയെക്കുറിച്ചുള്ള കഥയും ഉള്‍പ്പെടുത്തുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്. റാണി പത്മിനിയുടെ കഥ പറയുന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിയുടെ പ്രദര്‍ശനം സംസ്ഥാനത്ത് നിരോധിച്ചതിന് പിറകെയാണ് മധ്യപ്രദേശ് സര്‍ക്കാറിന്റെ പുതിയ പ്രഖ്യാപനം.
വളച്ചൊടിച്ച ചരിത്രമാണ് ചിലര്‍ പുതിയ തലമുറയെ പഠിപ്പിക്കുന്നതെന്നും അതിനാലാണ് പാഠപുസതകത്തില്‍ റാണി പത്മിനിയുടെ കഥ ഉള്‍പ്പെടുത്തുന്നതെന്നും ശിവരാജ് സിംഗ് ചൗഹാന്‍ പറയുന്നു. ‘മഹാറാണി പത്മാവതിയുടെ ജീവചരിത്രത്തെക്കുറിച്ച് കൃത്യമായ ബോധം ജനങ്ങള്‍ക്കില്ല. വളച്ചൊടിച്ച ചരിത്രമാണ് പുതിയ തലമുറയെ പഠിപ്പിക്കുന്നത്. അതിനാല്‍ തന്നെ പത്മാവതി എന്ന മഹത് വ്യക്തിത്വത്തെ കുറിച്ച് അവരെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത കൂടുതലാണ്.’ ചൗഹാന്‍ പറഞ്ഞു.
പത്മാവതിയെ രാഷ്ട്ര മാതാവാണെന്നും ഭോപ്പാലില്‍ പത്മാവതിയുടെ പ്രതിമ സ്ഥാപിക്കുമെന്നും മുമ്പ് ചൗഹാന്‍ പ്രസ്താവന നടത്തിയിരുന്നു. സംസ്ഥാനതലത്തില്‍ രാഷ്ട്രമാതാ പത്മാവതി പുരസ്‌കാരം ഏര്‍പ്പെടുത്താനും മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.