കോക്പിറ്റില്‍ തനിക്കൊപ്പം ഇരിക്കാന്‍ എയര്‍ ഹോസ്റ്റസിനോട് ആവശ്യപ്പെട്ട പൈലറ്റിനെ പിരിച്ചുവിട്ടു

Update: 2018-06-01 16:47 GMT
Editor : admin
കോക്പിറ്റില്‍ തനിക്കൊപ്പം ഇരിക്കാന്‍ എയര്‍ ഹോസ്റ്റസിനോട് ആവശ്യപ്പെട്ട പൈലറ്റിനെ  പിരിച്ചുവിട്ടു
കോക്പിറ്റില്‍ തനിക്കൊപ്പം ഇരിക്കാന്‍ എയര്‍ ഹോസ്റ്റസിനോട് ആവശ്യപ്പെട്ട പൈലറ്റിനെ പിരിച്ചുവിട്ടു
AddThis Website Tools
Advertising

തിരിച്ച് കൊല്‍ക്കത്തയിലേക്കുള്ള യാത്രയിലും പൈലറ്റ് ഇതേ ആവശ്യം ഉന്നയിച്ചതായാണ് ആരോപണം.  സംഭവത്തെ തുടര്‍ന്ന് എയര്‍ ഹോസ്റ്റസ്....

വിമാന യാത്രക്കിടെ എയര്‍ഹോസ്റ്റസിനോട് തനിക്കൊപ്പം കോക്പിറ്റില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടടായുള്ള ആരോപണത്തിന് വിധേയനായ പൈലറ്റിനെ സ്പൈസ് ജെറ്റ് ജോലിയില്‍ നിന്നും നീക്കം ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 28ന് കൊല്‍ക്കൊത്ത - ബാങ്കേക് വിമാനത്തിലാണ് സംഭവം. തിരിച്ച് കൊല്‍ക്കത്തയിലേക്കുള്ള യാത്രയിലും പൈലറ്റ് ഇതേ ആവശ്യം ഉന്നയിച്ചതായാണ് ആരോപണം. സംഭവത്തെ തുടര്‍ന്ന് എയര്‍ ഹോസ്റ്റസ് സ്പൈസ് ജെറ്റ് അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കമ്പനി സ്വന്തം നിലയില്‍ അന്വേഷണം നടത്തി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ വിവരം അറിയിച്ചു,

ജോലി സ്ഥലങ്ങളിലെ സ്ത്രീ പീഡനം സംബന്ധിച്ച് അന്വേഷിക്കാനായി നിയുക്തമായ പ്രത്യേക ആഭ്യന്തര സമിതിയാണ് ഈ പരാതി പരിഗണിച്ചതെന്നും പൈലറ്റിനെ ജോലിയില്‍ നിന്നും നീക്കം ചെയ്തതായും സ്പൈസ് ജെറ്റ് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News