ഹിന്ദുവെന്നത് രാജ്യത്തിന്റെ സാംസ്‌ക്കാരിക അസ്ഥിത്വമെന്ന് വെങ്കയ്യ നായിഡു
70 വര്‍ഷം പിന്നിട്ടിട്ടും രാജ്യത്ത് തൊട്ടുകൂടായ്മയും അഴിമതിയും മതമൗലികവാദവുമെല്ലാം നിലനില്‍ക്കുകയാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു
രാജ്യത്തിപ്പോഴും ദാരിദ്ര്യവും മതമൗലികവാദവും നിലനില്‍ക്കുന്നുണ്ടെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഹിന്ദുവെന്നാല്‍ രാജ്യത്തിന്റെ സാംസ്‌ക്കാരിക അസ്ഥിത്വമാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു. ഡല്‍ഹിയില്‍ കൃഷ്ണ ഫൗണ്ടേഷന്റെ രാഷ്ട്ര സേവാ അവാര്‍ഡ് സമ്മാനിച്ചുകൊണ്ട് സംസാരിക്കുമ്പോഴായിരുന്നു അഴിമതിക്കും മതമൗലികവാദത്തിനുമെതിരെ ഉപരാഷ്ട്രപതി തുറന്നടിച്ചത്.
70 വര്‍ഷം പിന്നിട്ടിട്ടും രാജ്യത്ത് തൊട്ടുകൂടായ്മയും അഴിമതിയും മതമൗലികവാദവുമെല്ലാം നിലനില്‍ക്കുകയാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഇവ ഇല്ലാതാക്കണം. ഹിന്ദുവെന്നത് രാജ്യത്തിന്റെ സാംസ്‌ക്കാരിക അസ്ഥിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വഛ് ഭാരത്, നദീ സംയോജനം തുടങ്ങിയവ സര്‍ക്കാര്‍ പരിപാടികളായല്ല വിലയിരുതത്തേണ്ടത്. അവ ജനങ്ങളുടെ പദ്ധതിയായിവേണം കാണാനെന്നും വൈങ്കയ്യ നായിഡു പറഞ്ഞു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍, പ്രമുഖ വ്യവസായി എംഎ യൂസഫലി എന്നിവര്‍ക്ക് ഉപരാഷ്ട്രപതി ഈ വര്‍ഷത്തെ രാഷ്ട്രസേവാ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു. ഒ രാജഗോപാലാണ് പി പരമേശ്വരനുവേണ്ടി പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്.