മോദിജിയുടെ 'മേക്ക് ഇന്‍ ഇന്ത്യ' മരിച്ചു; പരിഹാസവുമായി രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി. ബിജെപി സർക്കാർ ടാറ്റയ്ക്ക് പണം നൽകിയതുകൊണ്ട് ജനങ്ങൾക്ക് എന്തെങ്കിലും ഉപകാരമുണ്ടായോ എന്നും..
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി മരിച്ചുവെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പരിഹസിച്ചു. ''പ്രധാനമന്ത്രിയുടെ അരുമയായ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതി മരിച്ചു. ഗുജറാത്തിലെ നികുതിദായകരുടെ 33,000 കോടി രൂപ ചാരമായി. ഇതിന് ആര് സമാധാനം പറയും?'' രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
അഹമ്മദാബാദിലെ സാനന്ദില്‍ സ്ഥിതി ചെയ്യുന്ന നാനോ കാർ പ്ലാന്റിന് വേണ്ടി 33,000 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ കാറെന്ന പ്രശംസ നേടിയ നാനോയുടെ ഉത്പാദനം ടാറ്റ പൂർണ്ണമായും നിർത്തി. ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം.
PM’s pet “Make in India” project just died. 33,000 crores of Gujarati taxpayer money turned to ash. Who is accountable? https://t.co/pQ9HUK6Ui1
— Office of RG (@OfficeOfRG) November 26, 2017
ഗുജറാത്ത് സർക്കാരിൽ നിന്നും വലിയ സാമ്പത്തിക സഹായമാണ് ടാറ്റയ്ക്ക് ലഭിച്ചതെന്നും എന്നാല്‍ റോഡുകളിൽ ഒരു നാനോ കാര്‍ പോലും കാണാനില്ലെന്നും നേരത്തെ സാനന്ദ് നഗർ സന്ദർശിച്ചപ്പോൾ രാഹുൽ ഗാന്ധി വിമര്‍ശിച്ചിരുന്നു. ബിജെപി സർക്കാർ ടാറ്റയ്ക്ക് പണം നൽകിയതുകൊണ്ട് ജനങ്ങൾക്ക് എന്തെങ്കിലും ഉപകാരമുണ്ടായോ എന്നും അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി.