സിഎക്കാര്‍ക്ക് ജിഎസ്‍ടി ഗുണമായെന്ന് സ്മൃതി ഇറാനി; ഭൂകമ്പം നിര്‍മാണത്തൊഴിലാളികള്‍ക്ക് ഗുണമായെന്ന് പറയാത്തത് ഭാഗ്യമെന്ന് നവമാധ്യമങ്ങള്‍
ചരക്ക് സേവന നികുതി ആര്‍ക്കൊക്കെ ഗുണം ചെയ്തുവെന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വിശദീകരണത്തിന് നവമാധ്യമങ്ങളില്‍ പരിഹാസപ്പെരുമഴ
ചരക്ക് സേവന നികുതി ആര്‍ക്കൊക്കെ ഗുണം ചെയ്തുവെന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ കണ്ടെത്തലിന് നവമാധ്യമങ്ങളില്‍ പരിഹാസപ്പെരുമഴ. ഡിഎന്‍എ ഇന്ത്യയുടെ ഒരു വാര്‍ത്ത ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സ്മൃതിയുടെ പോസ്റ്റ്. ഇന്ത്യയിലെ ചാര്‍ട്ടേഴ്‍ഡ് അക്കൌണ്ടന്‍മാര്‍ക്ക് ജിഎസ്‍ടി ഗുണമായെന്നും സിഎ തൊഴില്‍ അവസരങ്ങള്‍ വര്‍ധിച്ചുവെന്നുമാണ് മന്ത്രിയുടെ പോസ്റ്റ്. ഇതുകണ്ടതോടെ ജിഎസ്‍ടി വരുത്തിവെച്ച ദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ സ്മൃതി ഇറാനിയെ ദയയില്ലാതെ പരിഹസിച്ചു തുടങ്ങി. ഭൂകമ്പമുണ്ടാകുന്നത് നിര്‍മാണ തൊഴിലാളികള്‍ക്ക് ഗുണമാകുമെന്നും തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കുമെന്നും പറയാത്തത് ഭാഗ്യമെന്നായിരുന്നു ഒരാളുടെ പ്രതികരണം. ഡെങ്കിപ്പനിയുണ്ടാകുന്നത് സ്വകാര്യ ആശുപത്രികള്‍ക്ക് ഗുണമായെന്ന് മറ്റൊരാള്‍. തീവ്രവാദികള്‍ ആളുകളെ കൊല്ലുന്നത് സെമിത്തേരി തൊഴില്‍ അവസരം ഉയര്‍ത്തുമെന്ന് മറ്റൊരു പരിഹാസം.