മക്കൾ നീതി മയ്യം മാതൃകാ ഗ്രാമസഭ നടത്തി

Update: 2018-06-04 05:36 GMT
മക്കൾ നീതി മയ്യം മാതൃകാ ഗ്രാമസഭ നടത്തി
Advertising

ഗ്രാമസഭകൾ കൃത്യമായി നടപ്പാക്കിയാൽ അഴിമതി കുറക്കാൻ സാധിയ്ക്കും

മക്കൾ നീതി മയ്യം പാർട്ടിയുടെ നേതൃത്വത്തിൽ മാതൃകാ ഗ്രാമസഭ നടത്തി. ഗ്രാമസഭകൾ നടപ്പാക്കിയതിന്റെ 25ാം വാർഷികാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി. ചെന്നൈ ആള്‍വാര്‍പേട്ടിലെ മക്കള്‍ നീതി മയ്യം ഓഫിസിലായിരുന്നു ഗ്രാമസഭ നടത്തിയത്.

രണ്ടര പതിറ്റാണ്ട് മുൻപ് ഭരണത്തിൽ ജനങ്ങളുടെ ഇടപെടൽ ഉറപ്പാക്കാനായിരുന്നു ഗ്രാമസഭകൾ നടത്താൻ നിർദ്ദേശിച്ചു കൊണ്ടുള്ള നിയമം പാസാക്കിയത്. വർഷത്തിൽ നാലു തവണ സഭകൾ നടത്തണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ തമിഴ്നാട്ടിൽ ഇത് നടപ്പായില്ല. ഇതിലുള്ള പ്രതിഷേധം കൂടിയായിരുന്നു മാതൃകാ ഗ്രാമസഭ.

ഇപ്പോള്‍ ചെയ്യേണ്ട കാര്യം ഗ്രാമസഭകള്‍ നടത്തണം എന്നതാണ്. ഓരോ പഞ്ചായത്തിലും ചെലവഴിയ്ക്കുന്ന തുക ഗ്രാമസഭകളില്‍ ജനങ്ങള്‍ക്കു മുന്‍പില്‍ വയ്ക്കണം. അഴിമതി കുറയ്ക്കുക എന്നത് ഒരു ദിവസം കൊണ്ട് സാധിയ്ക്കില്ല. ആദ്യം കുറയ്ക്കാം. പിന്നെ തടയണം. തുടര്‍ന്നേ ഇല്ലാതാക്കാന്‍ പറ്റു- കമല്‍ ഹാസന്‍ പറയുന്നു.

ഗ്രാമസഭകൾ കൃത്യമായി നടപ്പാക്കിയാൽ അഴിമതി കുറക്കാൻ സാധിയ്ക്കും. തമിഴ്നാട്ടിൽ ഇത് നടക്കാത്ത സാഹചര്യത്തിൽ, എല്ലാ ജില്ലാ കലക്ടർമാർക്കും ഗ്രാമസഭകൾ നടത്തണമെന്നാവശ്യപ്പെട്ട് മക്കൾ നീതി മയ്യം കത്തെഴുതിയിട്ടുണ്ട്. വിവിധ ഗ്രാമങ്ങളിൽ നിന്നെത്തിയ ആളുകളാണ് മാതൃകാ സഭയിൽ പങ്കെടുത്തത്. ജനങ്ങളുടെ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളുമെല്ലാം ഗ്രാമസഭയിൽ നിർദ്ദേശിക്കപ്പെട്ടു.

Tags:    

Similar News