ബുദ്ധിയെ ചോദ്യം ചെയ്യുന്ന ഐഎഎസ് ചോദ്യങ്ങള്‍

Update: 2018-06-05 18:45 GMT
ബുദ്ധിയെ ചോദ്യം ചെയ്യുന്ന ഐഎഎസ് ചോദ്യങ്ങള്‍
Advertising

ഒറ്റനോട്ടത്തില്‍ വഴിതെറ്റിക്കുന്ന ചില ഐഎഎസ് ചോദ്യങ്ങളും, വിജയിച്ചവര്‍ നല്‍കിയ ഉത്തരങ്ങളും...

രാജ്യത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ പരീക്ഷകളിലൊന്നാണ് സിവില്‍ സര്‍വീസ്. സാധാരണ ബുദ്ധിയെ ചോദ്യം ചെയ്യുന്ന മട്ടിലുള്ളവയാണ് പലപ്പോഴും സിവില്‍ സര്‍വ്വീസിനുള്ള ചോദ്യങ്ങള്‍. ഒറ്റനോട്ടത്തില്‍ വഴിതെറ്റിക്കുന്ന ചില ഐഎഎസ് ചോദ്യങ്ങളും, വിജയിച്ചവര്‍ നല്‍കിയ ഉത്തരങ്ങളും.

ചോദ്യം

1 ആപ്പിളിന്റെ പകുതി എങ്ങനെയിരിക്കും
2 ഒരു കോണ്‍ക്രീറ്റ് തറ പൊട്ടാതെ മുട്ട ഇടുന്നതെങ്ങനെ?
3 ഞാന്‍ നിങ്ങളുടെ സഹോദരിയുമായി ഒളിച്ചോടിയാല്‍ നിങ്ങളെന്തു ചെയ്യും
4 നാല്‍പ്പത്തിയഞ്ചാം നിലയുടെ മുകളില്‍ വെച്ച് ജനാലയുടെ പ്രതിഫലനത്തിലൂടെ ജാമി അയാളുടെ മുഖം കണ്ടു. ഒരു നിമിഷത്തെ പ്രേരണയില്‍ ജനാലയിലൂടെ ചാടി. എന്നിട്ടും പാരച്യൂട്ടിന്റെ സഹായമില്ലാതെ ഒരു പോറല്‍ പോലുമേല്‍ക്കാതെ ജാമി രക്ഷപ്പെട്ടു. എങ്ങനെ?
5 ഒരു കൊലപാതകി ഒടുവില്‍ കുറ്റസമ്മതം നടത്തി. ശിക്ഷയായി മൂന്ന് മുറികളിലൊന്ന് തിരഞ്ഞെടുക്കാം. ആദ്യത്തേതില്‍ നിറയെ തീയാണ്. രണ്ടാമത്തേതില്‍ തോക്കുമായി നിരന്നു നില്‍ക്കുന്ന കൊലപാതകികള്‍. മൂന്നാമത്തെ മുറിയില്‍ മൂന്ന് വര്‍ഷമായി ഭക്ഷണം കഴിക്കാത്ത സിംഹങ്ങള്‍. ഏത് മുറി തെരഞ്ഞെടുക്കും?
6 ഒരു ദിവസം രാവിലെ ഉണരുമ്പോള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞാല്‍?
7 പീകോക്ക് മുട്ടകള്‍ക്കുമേല്‍ അടയിരിക്കാറില്ല, പിന്നെങ്ങനെ കുഞ്ഞുങ്ങളുണ്ടാകും?
8 രണ്ട് കമ്പനിയും മൂന്ന് ആള്‍ക്കൂട്ടവുമാണെങ്കില്‍ നാലും അഞ്ചും എന്താകും
9 ജെയിംസ് ബോണ്ടിനെ ഒരു വിമാനത്തിന്റെ ജനലിലൂടെ പുറത്തിട്ടു. പാരച്യൂട്ടോ മറ്റു സംവിധാനങ്ങളോ ഇല്ലാതെ ബോണ്ട് സുരക്ഷിതമായി നിലത്തെത്തി എങ്ങനെ?
10 എട്ട് പുരുഷന്മാര്‍ ചേര്‍ന്ന് പത്ത് മണിക്കൂറുകൊണ്ട് ഒരു മതില്‍ നിര്‍മ്മിച്ചു. എങ്കില്‍ നാല് പേര്‍ക്ക് ആ മതില്‍ നിര്‍മ്മിക്കാന്‍ എത്ര സമയം വേണം?

ഉത്തരം
1 മറുപകുതി പോലെ
2 കോണ്‍ക്രീറ്റ് തറ പൊട്ടുക എളുപ്പമല്ല
3 സഹോദരിക്ക് നിങ്ങളേക്കാള്‍ മികച്ച വരനെ കിട്ടുമെന്ന് തോന്നുന്നില്ലെന്ന ഉത്തരമാണ് തെരഞ്ഞെടുക്കപ്പെട്ടത്
4 ജാമി ജനല്‍ വൃത്തിയാക്കാന്‍ വന്നയാളായിരുന്നു. ചാടിയത് പുറത്തു നിന്നും അകത്തേക്കും.
5 മൂന്ന് വര്‍ഷം പട്ടിണി കിടന്ന സിംഹങ്ങള്‍ ചത്തിരിക്കും. അതുകൊണ്ട് മൂന്നാം മുറി തന്നെ സുരക്ഷിതം.
6 ആദ്യം ഞാന്‍ സന്തോഷിക്കും പിന്നീട് ഭര്‍ത്താവിനെ അറിയിച്ച് ഞങ്ങള്‍ ഒരുമിച്ച് സന്തോഷിക്കും
7 പീഹെന്‍ അടയിരിക്കും
8 5+4=9
9 വിമാനം റണ്‍വേയിലായിരുന്നു
10 പണിതു കഴിഞ്ഞ മതിലിനായി സമയമൊന്നും ചെലവഴിക്കേണ്ട

മലയാളത്തിലാക്കിയാല്‍ ഔചിത്യം നഷ്ടപ്പെടുന്ന ചില ചോദ്യങ്ങള്‍ ഇംഗ്ലീഷില്‍ തന്നെ കൊടുക്കുന്നു


Q1 Can you name three consecutive days without using the words Wednesday, Friday, or Sunday?

Q2: This is an unusual paragraph. I'm curious as to just how quickly you can find out what is so unusual about it. It looks so ordinary and plain that you would think nothing was wrong with it. In fact, nothing is wrong with it! It is highly unusual though. Study it and think about it, but you still may not find anything odd. But if you work at it a bit, you might find out. Try to do so without any coaching!

Q3: Twins (Adarsh and Anupam) were born in May but their birthday is in June. How's this possible?

Q4: A cat had three kittens: January, March and May. What was the mother's name.
Q5: Bay of Bengal is in which state?

Q6: If it took eight men ten hours to build a wall, how long would it take four men to build it?

Q7: How can a man go eight days without sleep?

A1- Yesterday, Today and Tomorrow.

A2- The letter 'e', which is the most common letter used in the English language, does not appear even once in the paragraph.

A3- May is the name of the town.

A4- What. It stated 'WHAT' was the mother's name.

A5- No time at all it is already built.

A6- He sleeps at night.

A7- Liquid

Similar News