തേനി കാട്ടുതീ: 9 പേര്‍ മരിച്ചു; 27 പേരെ രക്ഷപ്പെടുത്തി

Update: 2018-06-05 08:21 GMT
തേനി കാട്ടുതീ: 9 പേര്‍ മരിച്ചു; 27 പേരെ രക്ഷപ്പെടുത്തി
Advertising

വിനോദ സഞ്ചാരികളെ പുറത്തെത്തിയ്ക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു; അപകടത്തില്‍ കോട്ടയം സ്വദേശിനിയും

Full View

തേനി കാട്ടുതീയില്‍ അകപ്പെട്ടവരെ രക്ഷിക്കാനുളള ശ്രമം തുടരുന്നു. അപകടത്തില്‍ 9 പേര്‍ മരിച്ചു. 27 പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടു ത്തിയവരെ തേനി, മധുര മെഡിക്കല്‍ കോളജുകളിലും ബോഡി നായ്ക്കന്നൂര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യോമസേനയുടെ ഹെലി കോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്. സംഭവത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അന്വേഷണം പ്രഖ്യാപിച്ചു. വിനോദ സഞ്ചാരികളില്‍ കോട്ടയം സ്വദേശിനിയായ ഒരു മലയാളി വനിതയും ഉള്‍പ്പെട്ടിട്ടുള്ളതായി വിവരം.

Full View

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കാട്ടുതീ പടര്‍ന്ന് കൊരങ്ങണിയ്ക്ക് മുകള്‍ ഭാഗത്തുള്ള മലയില്‍ തീ ആളിപ്പടരുകയായിരുന്നു. ട്രക്കിംഗിന് ശേഷം തിരികെ ഇറങ്ങുന്നതിനിടയിലാണ് വിനോദ സഞ്ചാരികളായ സംഘം കാട്ടുതീയില്‍ അകപ്പെടുന്നത്. 36 പേരടങ്ങുന്ന സംഘത്തില്‍ ഇരുപത്തിയഞ്ച് സ്ത്രീകളും, എട്ട് പുരുഷന്മാരും, മൂന്ന് കുട്ടികളും ഉണ്ടെന്നതാണ് കണക്ക്. ഇതില്‍ പതിനാറ് പേരെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പുറത്തെത്തിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം തന്നെ സാരമായി പൊള്ളലേറ്റിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Full View

രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിന് ഹെലികോപ്ടര്‍ അടക്കം സ്ഥലത്തെത്തിയെങ്കിലും തീ ആളിപ്പടരുന്നതിനാലും കുത്തനെയുള്ള മലഞ്ചെരുവായതിനാലും രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയാതെ തിരിച്ച്‌ പോയി. തുടര്‍ന്ന് രാത്രി ഒരുമണിയോടെ എയര്‍ഫോഴ്‌സ് കമാന്റോകള്‍ സ്ഥലത്തെത്തി കാട്ടിലേയ്ക്ക് തിരച്ചിലിനായി കയറിപ്പോയി. എന്നാല്‍ സംഭവ സ്ഥലത്ത് മൂന്ന് പുരുഷന്മാരും, അഞ്ച് സ്ത്രീകളുമടക്കം എട്ടുപേര്‍ മരിച്ചിട്ടുണ്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ കൊരങ്ങണി നിവാസിയും മിലിട്ടറി ഓഫീസറുമായ ഭാഗ്യരാജ് പറയുന്നു.

Full View

മലയുടെ മുകളില്‍ നിന്നുമാണ് തീപടര്‍ന്നതെന്നും വിനോദ സഞ്ചാരികള്‍ തന്നെ സിഗരറ്റ് വലിച്ചശേഷം കെടുത്താതെ ഉപേക്ഷിച്ചതാകാം തീ പടരുവാന്‍ കാരണമെന്നും ഇവര്‍ പറയുന്നുണ്ട്. കാടിന് വെളിയില്‍ എത്തിച്ചവരെ കൊരങ്ങണി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നല്‍കിയതിന് ശേഷം ബോഡി ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റവരെ തേനി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം, റവന്യു-വനം മന്ത്രിമാര്‍, തേനി ജില്ലാ കളക്ടര്‍, എസ്‍പി, മറ്റ് ഉന്നത പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. മൂന്നാർ ഡിവൈഎസ്‍പിയും സിഐയും അടങ്ങുന്ന കേരള പൊലീസ് സംഘവും സംഭവ സ്ഥലത്തുണ്ട്.

Tags:    

Similar News