രാഷ്ട്രപതി ഭവനിലെ ഇഫ്താര്‍ വിരുന്ന് ഉപേക്ഷിച്ചു
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഒരു മതത്തിന്‍റെയും ആഘോഷങ്ങള്‍ വേണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞെന്ന് രാഷ്ട്രപതി ഭവന്‍ വ്യക്തമാക്കി
രാഷ്ട്രപതി ഭവനില്‍ ഇഫ്താര്‍ വിരുന്ന് വേണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തീരുമാനിച്ചു. മതപരമായ ആഘോഷങ്ങള്‍ രാഷ്ട്രപതി ഭവനില്‍ നടത്തേണ്ടെന്നാണ് രാംനാഥ് കോവിന്ദിന്‍റെ തീരുമാനമെന്നാണ് വിശദീകരണം.
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഒരു മതത്തിന്‍റെയും ആഘോഷങ്ങള്‍ രാഷ്ട്രപതി ഭവനില്‍ വേണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞെന്ന് അദ്ദേഹത്തിന്‍റെ പ്രസ് സെക്രട്ടറി അശോക് മാലിക് വ്യക്തമാക്കി. രാജ്യത്തിന്റെ മതേതരത്വവും ഭരണപരമായ കാര്യങ്ങളുമാണ് രാഷ്ട്രപതി ഭവന്‍ പ്രതിനിധാനം ചെയ്യുന്നത്. അതിനാല്‍ മതപരമായ പരിപാടികള്‍ വേണ്ടെന്നാണ് രാഷ്ട്രപതിയുടെ തീരുമാനമെന്നാണ് വിശദീകരണം. നേരത്തെ ക്രിസ്മസ് കരോളും ഇതേകാരണം പറഞ്ഞ് ഒഴിവാക്കിയിരുന്നു.
2002-07 കാലത്ത് ഒഴികെ ബാക്കി എല്ലാ വര്‍ഷങ്ങളിലും രാഷ്ട്രപതി ഭവനില്‍ ഇഫ്താര്‍ വിരുന്നുകള്‍ നടത്തിയിരുന്നു. ഡോ. എപിജെ അബ്ദുള്‍ കലാം രാഷ്ട്രപതിയായിരുന്ന കാലത്താണ് ഇഫ്താര്‍ വിരുന്നുകള്‍ വേണ്ടെന്ന് തീരുമാനിച്ചത്. പിന്നീട് പ്രതിഭാ പാട്ടീല്‍ രാഷ്ട്രപതിയായപ്പോള്‍ ഇഫ്താര്‍ വിരുന്ന് വീണ്ടും തുടങ്ങി.