ബാബരി മസ്ജിദ് തകര്‍ത്തത് ഹിന്ദു താലിബാനെന്ന് സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ബാബരി ഭൂതര്‍ക്കവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്നത്.
Update: 2018-07-13 13:09 GMT
ബാബരി മസ്ജിദ് തകര്‍ത്തത് ഹിന്ദു താലിബാന്‍ ആണെന്ന് സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ സുപ്രീം കോടതിയില്‍. അഫ്ഗാന്‍ തലസ്ഥാനമായ ബാമിയാനിലെ ബുദ്ധ പ്രതിമകള്‍ തകര്‍ത്ത താലിബാന്‍ നടപടി പോലെയാണിത്. പള്ളി ഒരിക്കല്‍ തകര്‍ത്തതുകൊണ്ട് പിന്നീട് ഒന്നും ചെയ്യാനാകില്ലെന്ന വാദം ശരിയല്ലെന്നും അഭിഭാഷകനായ രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടി.
വിഷയം രാജ്യതാല്‍പര്യം മുന്‍ നിര്‍ത്തി സമാധാനപരമായി പരിഹരിക്കണമെന്നും കേസ് ഭരണഘട ബഞ്ചിന് വിടേണ്ടതില്ലെന്നും ഷിയ വഖഫ് ബോര്‍ഡ് വാദിച്ചു. കേസ് ഭരണഘടനാ ബെഞ്ചിന് വിടണമോയെന്നതില്‍ ജൂലൈ 20ന് വാദം തുടരും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ബാബരി ഭൂതര്‍ക്കവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്നത്.