ഉത്തരേന്ത്യയില്‍ കനത്ത മഴ; മേഘവിസ്ഫോടനത്തില്‍ 3 ഗ്രാമങ്ങളില്‍ നാശനഷ്ടം

മഹാരാഷ്ട്രയില്‍ മഴ വരുംദിവസങ്ങളില്‍ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. താനയിലെ മോദക്സാഗര്‍ കരകവിഞ്ഞ് ഒഴുകുകയാണ്.

Update: 2018-07-16 08:10 GMT
Advertising

മഹാരാഷ്ട്രയിലും ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും കനത്ത മഴ. ഉത്തരാഖണ്ഡിലെ ചമോലിയില്‍ മേഘവിസ്ഫോടനത്തില്‍ മൂന്ന് ഗ്രാമങ്ങളില്‍ നാശനഷ്ടം. ആന്ധ്രപ്രദേശില്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട 55 പേരെ ദുരന്തനിവാരണസേന രക്ഷപ്പെടുത്തി.

മഹാരാഷ്ട്രയില്‍ മഴ വരുംദിവസങ്ങളില്‍ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. താനയിലെ മോദക്സാഗര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ചെമ്പൂര്‍ ആടക്കമുള്ള പ്രദേശങ്ങളില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത് സാധാരണജീവിതത്തെ ബാധിച്ചു. സ്റ്റേഷനുകളിലും റെയില്‍പാതകളിലും വെള്ളക്കെട്ട് ഉള്ളതിനാല്‍ ട്രെയിന്‍ ഗതാഗതം പലയിടങ്ങളിലും തടസ്സപ്പെടുന്നുണ്ട്. ഉത്തരാഖണ്ഡിലെ ചമോലിയില്‍ ഉണ്ടായ മേഘവിസ്ഫോടനത്തില്‍ 3 ഗ്രാമങ്ങളിലാണ് നാശനഷ്ടം ഉണ്ടായത്. നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നു. ജില്ല മജിസ്ട്രേറ്റ് അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മേഘവിസ്ഫോടനം ഉണ്ടായതെന്നാണ് വിവരം. ആന്ധ്രാപ്രദേശില്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട 55 പേരെ ദുരന്തനിവാരണസേന രക്ഷപ്പെടുത്തി. ശ്രീകാകുളത്തെ വംശാദ്ധ്ര നദിയിലാണ് വെള്ളപ്പൊക്കമുണ്ടായത്. ഹിമാചല്‍പ്രദേശില്‍ മഴയുടെ സാഹചര്യത്തില്‍ മലയോരപ്രദേശങ്ങളിലേക്കുള്ള സഞ്ചാരികളോട് ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. കുളുവില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് വാഹനങ്ങള്‍ കുടുങ്ങി കിടക്കുകയാണ്. ഛത്തീസ്ഗഡിലെ രജനാനന്ദഗാവില്‍ ഇടിമിന്നലേറ്റ് 77 ആടുകള്‍ ചത്തു.

Tags:    

Similar News