കത്​വ; പ്രതികളുടെ അഭിഭാഷകന്‍ ഇനി ജമ്മു സര്‍ക്കാറിന്റെ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍, പ്രതിഷേധം 

ജമ്മു ശാഖയിലേക്കുള്ള 16 പേരുടെ നിയമനത്തിലാണ് അസീം സാവ്നിയുടെയും പേരുള്ളത്. 

Update: 2018-07-19 14:38 GMT
കത്​വ; പ്രതികളുടെ അഭിഭാഷകന്‍ ഇനി ജമ്മു സര്‍ക്കാറിന്റെ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍, പ്രതിഷേധം 
AddThis Website Tools
Advertising

രാജ്യമനസാക്ഷിയെ നടുക്കിയ കത്‌വ പീഡനക്കൊലപാതകത്തിലെ പ്രതികൾക്കു വേണ്ടി ഹാജരായ അഭിഭാഷകനെ ജമ്മു സര്‍ക്കാരിന്റെ അഡീഷനൽ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു. എട്ടു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസില്‍ പ്രതികളായ ചിലർക്കു വേണ്ടി ഹാജരായ അസീം സാവ്നിയെയാണ് അഡീഷനൽ അഡ്വക്കേറ്റ് ജനറലായി നിയമിച്ചുകൊണ്ടു ചൊവ്വാഴ്ച സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്.

നിയമനത്തിന് എതിരെ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രംഗത്തെത്തി. സംഭവം നീതിന്യായ വ്യവസ്ഥയുടെ ഞെട്ടിക്കുന്ന ലംഘനമാണെന്ന് മെഹ്ബൂബ ട്വിറ്ററിലൂടെ വ്യക്തമാക്കി. വിഷയത്തില്‍ ഗവർണര്‍ എൻ.എൻ. വോറ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. 31 അഭിഭാഷകരെയാണ് വിവിധ ചുമതലകളിലേക്ക് പരിഗണിച്ചിരിക്കുന്നത്. ഇതിൽ 15 പേർക്ക് ഹൈക്കോടതിയുടെ കശ്മീർ ശാഖയിലേക്കും 16 പേർക്ക് ജമ്മു ശാഖയിലേക്കുമാണു നിയമനം.

ജമ്മു ശാഖയിലേക്കുള്ള 16 പേരുടെ നിയമനത്തിലാണ് അസീം സാവ്നിയുടെയും പേരുള്ളത്. നിയമനത്തിൽ പ്രതിഷേധിച്ചു നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ലയും രംഗത്തെത്തി. എന്നാൽ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും വിചാരണയിലാണ് ശ്രദ്ധയെന്നും കഠ്‍വ പെൺകുട്ടിക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിങ് രജാവത് പറഞ്ഞു.

കത്‌വ സംഭവത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് ബി.ജെപി-പിഡിപി ബന്ധം വശളാകുന്നതും സര്‍ക്കാര്‍ രാജിവെക്കുന്നതും.

Tags:    

Similar News