കശ്മീരില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പി.ഡി.പി

Update: 2018-09-10 12:12 GMT
കശ്മീരില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന്  പി.ഡി.പി
AddThis Website Tools
Advertising

ജമ്മു കശ്മീരില്‍ തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുമെന്ന് പിഡിപി വ്യക്തമാക്കി. കശ്മീരിന് പ്രത്യേക ഭരണഘടനപദവിയെ ചൊല്ലിയാണ് തീരുമാനമെന്ന് പാര്‍ട്ടി നേതാവ് മെഹ്ബൂബ മുഫ്തി ശ്രീനഗറില്‍ അറിയിച്ചു. കശ്മീരിന് പ്രത്യേകപദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35 എ സംബന്ധിച്ച് കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്നും പിഡിപി ആവശ്യപ്പെട്ടു.

ഇതേ വിഷയമുയര്‍ത്തി നേരത്തെ നാഷണല്‍ കോണ്‍ഫ്രന്‍സും തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം അവസാനമാണ് കശ്മീരില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കേണ്ടത്.

Tags:    

Similar News