ഇന്ധനവില കൂടിയതും ജനങ്ങളെ തമ്മിലടിപ്പിച്ചതുമാണ് മോദി സർക്കാരിന്റെ നേട്ടം: രാഹുൽ
നരേന്ദ്രമോദി പാവങ്ങളെ മറക്കുകയാണ്. കര്‍ഷകരെ മറക്കുകയാണ്. അദ്ദേഹത്തിന്റെ ഭരണത്തില്‍ നേട്ടമുണ്ടായത് 20 വ്യവസായികള്‍ക്ക് മാത്രമാണെന്നും രാഹുല്‍
Update: 2018-09-10 07:51 GMT


ഇന്ധനവില കൂടിയതും രൂപയുടെ മൂല്യം കുറഞ്ഞതും ജനങ്ങളെ തമ്മിലടിപ്പിച്ചതുമാണ് മോദി സർക്കാരിന്റെ നാല് വർഷത്തെ നേട്ടമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. നരേന്ദ്രമോദി പാവങ്ങളെ മറക്കുകയാണ്. കര്‍ഷകരെ മറക്കുകയാണ്. അദ്ദേഹത്തിന്റെ ഭരണത്തില്‍ നേട്ടമുണ്ടായത് 20 വ്യവസായികള്‍ക്ക് മാത്രമാണെന്നും രാഹുല്‍ വിമര്‍ശിച്ചു.