ലോകത്ത് ഏറ്റവും കൂടുതല്‍ തീവ്രവാദ ആക്രമങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാമത്

ഏറ്റവും കൂടുതല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന സംഘടനകളില്‍ ഇസ്‍ലാമിക് സ്റ്റേറ്റ്, താലിബാന്‍, അല്‍-ഷബാബ് എന്നിവര്‍ കഴിഞ്ഞാല്‍ സി.പി.എെ മാവോയിസ്റ്റുകള്‍

Update: 2018-09-23 15:53 GMT
Advertising

ലോകത്തില്‍ ഏറ്റവും കൂടുതല്‍ തീവ്രവാദ ആക്രമണങ്ങള്‍ക്കിരയാകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമത്. ഇറാഖിനും അഫ്ഗാനിസ്താനും ശേഷമാണ് ഇന്ത്യയുടെ സ്ഥാനം. തുടര്‍ചയായ രണ്ടാം വര്‍ഷമാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തുന്നത്. ഏറ്റവും കൂടുതല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന സംഘടനകളില്‍ ഇസ്‍ലാമിക് സ്റ്റേറ്റ്, താലിബാന്‍, അല്‍-ഷബാബ് എന്നിവര്‍ കഴിഞ്ഞാല്‍ സി.പി.എെ മാവോയിസ്റ്റുകളാണെന്നും യു.എസ് ഡിപാര്‍ട്ട്മെന്‍റ് ഓഫ് സ്റ്റേറ്റ് പുറത്തിറക്കിയ വിവരങ്ങളില്‍ പറയുന്നു. 2015 വരെ പാകിസ്താനായിരുന്നു ഈ പട്ടികയില്‍ മൂന്നാമത്.

തീവ്രവാദത്തെക്കുറിച്ചും തീവ്രവാദ പ്രതികരണങ്ങളെക്കുറിച്ചും പഠിക്കാനായി യു.എസ് ഡിപാര്‍ട്ട്മെന്‍റ് ഓഫ് സ്റ്റേറ്റ് നിയമിച്ച കണ്‍സോര്‍ഷിയത്തിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ജമ്മുവില്‍ 24% തീവ്രവാദ ആക്രമണങ്ങളുടെ വര്‍ദ്ദനവാണ് 2017ല്‍ മാത്രം സംഭവിച്ചിട്ടുള്ളത്. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം നടന്ന 860 തീവ്രവാദ ആക്രമണങ്ങളില്‍ 25 ശതമാനവും ജമ്മുവിലാണ് നടന്നത്.

"ഇന്ത്യയില്‍ തീവ്രവാദം അഴിച്ച് വിടുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് പാകിസ്താനാണ്. അവരുടെ അധികൃതരും പട്ടാളവും അതിനെ പിന്‍തുണക്കുന്നു. എന്നാല്‍ പാകിസ്താനില്‍ തീവ്രവാദം നടത്തുന്നത് അവര്‍ തന്നെ ഉയര്‍ത്തിക്കൊണ്ട് വന്ന സംഘടനകളാണ്" പാകിസ്താനിലേയും ഇന്ത്യയിലെയും തീവ്രവാദ ആക്രമണങ്ങളിലെ വ്യത്യാസങ്ങളെക്കുറിച്ച് ഇന്ത്യ പറയുന്നു.

ഇന്ത്യയില്‍ നടക്കുന്ന 53% തീവ്രവാദ ആക്രമണങ്ങളും നടത്തുന്നത് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ഭീകര തീവ്രവാദി സംഘടനയായ മാവോയിസ്റ്റുകളാണെന്ന് യു.എസ് വിവരശേഖരണം പറയുന്നു.

2016നെ അപേക്ഷിച്ച് മാവോയിസ്റ്റുകള്‍ നടത്തിയ ഭീകരാക്രമണങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും ഇരയായവരുടെ എണ്ണത്തില്‍ വര്‍ദ്ദനവാണുണ്ടായത്. മാവോയിസ്റ്റ് ഭീകരര്‍ 295 അക്രമണങ്ങള്‍ നടത്തിയപ്പോള്‍ അല്‍-ഷബാബ് 353 അക്രമണങ്ങളും താലിബാന്‍ 703 അക്രമണങ്ങളും ഇസ്‍ലാമിക് സ്റ്റേറ്റ് 857 അക്രമണങ്ങളും നടത്തി.

  • 2017ല്‍ ഇന്ത്യ സാക്ഷ്യം വഹിച്ച 74 ശതമാനം തീവ്രവാദ ആക്രമണങ്ങളും മാരകമല്ലാത്തതായിരുന്നു.
  • ആകെ മൊത്തം 43 തീവ്രവാദ സംഘടനകള്‍ ഇന്ത്യയില്‍ പ്രവൃത്തിക്കുന്നു.
  • ഇന്ത്യയില്‍ 2017ല്‍ നടന്ന 53 ശതമാനം അക്രമങ്ങളും മാവോയിസ്റ്റുകള്‍ നടത്തിയതാണ്.
  • പശ്ചിമ ബംഗാള്‍ കഴിഞ്ഞ വര്‍ഷം 215% തീവ്രവാദ ആക്രമണങ്ങള്‍ കൂടി.
  • തീവ്രവാദ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണത്തില്‍ വര്‍ദ്ദനവ് അനുഭവപ്പെട്ടു.2016- 344 2017- 380.
  • ജമ്മു കാശ്മീര്‍, ചത്തീസ്ഘഢ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് കഴിഞ്ഞ വര്‍ഷം നടന്ന ഭീകരാക്രമണങ്ങളില്‍ പകുതിയും നടന്നത്.
  • ലോകമെമ്പാടും കഴിഞ്ഞ വര്‍ഷം 8584 ഭീകരാക്രമണങ്ങള്‍ നടന്നു. അതില്‍ 18753 ആളുകള്‍ മരിക്കുകയും 19461 ആളുകള്‍ മരണപ്പെടുകയും ചെയ്തു.

Tags:    

Similar News