ശബരിമല: കേരളത്തിലെ സ്ത്രീകള്‍ എന്തിന് പ്രതിഷേധിക്കുന്നുവെന്ന്‌ സുബ്രഹ്മണ്യന്‍ സ്വാമി

ആ അഞ്ചു ദിവസങ്ങളിൽ ക്ഷേത്രത്തിൽ പോകാൻ സുപ്രിം കോടതി നിർബന്ധിക്കുന്നില്ല. 

Update: 2018-10-06 08:01 GMT
ശബരിമല: കേരളത്തിലെ സ്ത്രീകള്‍ എന്തിന് പ്രതിഷേധിക്കുന്നുവെന്ന്‌ സുബ്രഹ്മണ്യന്‍ സ്വാമി
AddThis Website Tools
Advertising

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതി വിധിക്കെതിരെ കേരളത്തിലെ സ്ത്രീകൾ എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് മുതിർന്ന ബി.ജെ.പി നേതാവ് സുബഹ്മണ്യൻ സ്വാമി. ആ അഞ്ചു ദിവസങ്ങളിൽ ക്ഷേത്രത്തിൽ പോകാൻ സുപ്രിം കോടതി നിർബന്ധിക്കുന്നില്ല. അത് സ്വന്തം താത്പര്യമാണെന്നും സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററില്‍ കുറിച്ചു. ശബരിമലയിലേക്ക് പോകാൻ താത്പര്യമില്ലാത്തവർ പോകേണ്ടതില്ല. അതേസമയം പോകാൻ ആഗ്രഹിക്കുന്നവരെ പോകരുതെന്ന് പറഞ്ഞ് തടയാനുമാവില്ല. ദൈവത്തിന് എന്താണ് വേണ്ടതെന്ന് ആർക്കറിയാമെന്നും അദ്ദേഹം ചോദിച്ചു.

Tags:    

Similar News