‘എല്ലാവരും സസ്യാഹാരികളാകണമെന്നാണോ നിങ്ങള്‍ പറയുന്നത്?’ ഹരജിക്കാരനോട് സുപ്രീംകോടതി

ഓരോരുത്തരും സസ്യാഹാരികളാകണമെന്ന് ഉത്തരവ് നടപ്പിലാക്കാന്‍ കോടതിക്ക് കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ മദൻ ബി ലോകുർ, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.

Update: 2018-10-13 05:17 GMT
Advertising

എല്ലാവരും സസ്യാഹാരികളാകണമെന്നാണോ നിങ്ങള്‍ പറയുന്നതെന്ന് ഹരജിക്കാരനോട് തുറന്നടിച്ച് സുപ്രീംകോടതി. രാജ്യത്ത് മാംസം കയറ്റുമതി പ്രോത്സാഹിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട ഹരജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.

ഓരോരുത്തരും സസ്യാഹാരികളാകണമെന്ന് ഉത്തരവ് നടപ്പിലാക്കാന്‍ കോടതിക്ക് കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ മദൻ ബി ലോകുർ, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.

രാജ്യത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന വിഷയത്തിൽ സംഘടന സമർപ്പിച്ച പ്രത്യേക ഹർജിയും കോടതി പരിഗണിച്ചു. ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. എന്നാല്‍ ഈ വിഷയം ഗവൺമെന്റിന് മുമ്പില്‍ നേരത്തെ തന്നെ ഉന്നയിച്ചിട്ടുണ്ടെന്നും എന്നാൽ യാതൊരു നടപടിയും എടുത്തില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

എന്നാല്‍ എല്ലാം ഗവൺമെന്റിനോട് പോയി പറയേണ്ടത് കോടതിയുടെ ജോലിയല്ലെന്നായിരുന്നു ബെഞ്ചിന്റെ പ്രതികരണം. കേസ് അടുത്ത ഫെബ്രുവരിയിലേക്ക് മാറ്റി.

Tags:    

Similar News