ശബരിമല സ്ത്രീപ്രവേശനം: നിലപാട് മാറ്റി ആര്‍.എസ്.എസ്

സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് രംഗത്തെത്തി.

Update: 2018-10-18 05:41 GMT
ശബരിമല സ്ത്രീപ്രവേശനം:  നിലപാട് മാറ്റി ആര്‍.എസ്.എസ്
AddThis Website Tools
Advertising

ശബരിമല സ്ത്രീപ്രവേശനത്തില്‍ നിലപാട് മാറ്റി ആര്‍.എസ്.എസ്. സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് രംഗത്തെത്തി. വര്‍ഷങ്ങളായി തുടരുന്ന ആചാരങ്ങള്‍ പരിഗണിക്കാതെയാണ് സുപ്രീംകോടതി വിധി. വിശ്വാസികളുടെ വികാരം മനസ്സിലാക്കാതെയാണ് കോടതി വിധി പുറപ്പെടുവിച്ചതെന്നും മോഹന്‍ ഭാഗവത് വിമര്‍ശിച്ചു.

രാജ്യത്തെ മുഴുവന്‍ ക്ഷേത്രങ്ങളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നായിരുന്നു നേരത്തെ ആര്‍.എസ്.എസ് നിലപാട്. ശബരിമല സ്ത്രീപ്രവേശനത്തെയും ആദ്യ ഘട്ടത്തില്‍ ആര്‍.എസ്.എസ് പിന്തുണച്ചിരുന്നു. എന്നാല്‍ ഇന്ന് മലക്കംമറിഞ്ഞിരിക്കുകയാണ് ആര്‍.എസ്.എസ്.

ആര്‍.എസ്.എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി 2016 മാര്‍ച്ച് 12ന് നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് വെച്ച് പറഞ്ഞത് രാജ്യത്ത് എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നാണ്. ചില അമ്പലങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ല. അത് മാറ്റണം. സ്ത്രീപ്രവേശത്തെ എതിര്‍ക്കുന്നവരുടെ മനോഭാവത്തില്‍ മാറ്റം വരുത്താന്‍ ബോധവല്‍ക്കരണം നടത്തണമെന്നും അദ്ദേഹം പറയുകയുണ്ടായി. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയില്‍ വാദം നടക്കുന്ന ഘട്ടത്തിലൊന്നും ആര്‍.എസ്.എസ് എതിര്‍ത്തിരുന്നില്ല.

Tags:    

Similar News