കുറഞ്ഞത് ദൈവത്തിന്റെ പേരെങ്കിലും അറിയൂ, ട്വിറ്ററില്‍ മോദിക്ക് വിമര്‍ശം

മോദി പങ്കുവെച്ച ചിത്രത്തിലുള്ളത് ദുര്‍ഗാ ദേവിയല്ലെന്നും കാളിയാണെന്നുമാണ് വിമര്‍ശകരുടെ വാദം.

Update: 2018-10-18 15:37 GMT
Advertising

ട്വിറ്ററില്‍ പങ്കുവെച്ച ഒരു ചിത്രമാണ് പ്രധാനമന്ത്രി മോദിയെ പുലിവാലുപിടിപ്പിച്ചിരിക്കുന്നത്. ദുര്‍ഗാഷ്ടമി വേളയില്‍ 'ദുര്‍ഗാ ദേവി എല്ലാ ദുഷ്ടശക്തികളേയും നിഗ്രഹിക്കട്ടെ' എന്ന അടിക്കുറിപ്പോടെയാണ് മോദി ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിലുള്ളത് ദുര്‍ഗാ ദേവിയല്ലെന്നും കാളിയാണെന്നുമാണ് വിമര്‍ശകരുടെ വാദം.

No post found for this url

കൊല്‍ക്കത്തക്കടുത്തുള്ള ദക്ഷിണേശ്വര്‍ ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രമാണ് മോദിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചതെന്നാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍. ഇത് 2015ലെ സന്ദര്‍ശനത്തിനിടെ എടുത്തതാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ദുര്‍ഗാദേവിയുടേയും കാളിയുടേയും വിഗ്രഹങ്ങള്‍ തിരിച്ചറിഞ്ഞില്ലെന്ന് പറഞ്ഞാണ് പലരും ട്വിറ്ററില്‍ മോദിയെ ട്രോളുന്നത്.

ട്വിറ്ററിലെ ചില പ്രതികരണങ്ങള്‍

അതേസമയം ഇരു ദേവികളും ശക്തിയെ പ്രതിനിധീകരിക്കുന്നുവെന്നും അതുകൊണ്ട് രണ്ടും ഒന്നെന്നും അഭിപ്രായമുണ്ട്. അതിനൊപ്പം രാമനും കൃഷ്ണനുമെല്ലാം ഒരേ ദൈവത്തിന്റെ അവതാരങ്ങളായതിനാല്‍ മോദി പങ്കുവെച്ച ചിത്രത്തില്‍ തെറ്റില്ലെന്നു വാദിക്കുന്നവരുമുണ്ട്.

Tags:    

Similar News