മോദിക്കെതിരായ തേള്‍ പരാമര്‍ശം; ശശി തരൂരിനെതിരെ അപകീര്‍ത്തി കേസ്

കഴിഞ്ഞ ഞായറാഴ്ച ബംഗളൂരു സാഹിത്യോത്സവത്തില്‍ സംസാരിക്കവെയായിരുന്നു ശശി തരൂര്‍ മോദിക്കെതിരായ വിവാദ പരാമര്‍ശം നടത്തിയത്.

Update: 2018-11-03 14:03 GMT
Advertising

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ തേള്‍ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ അപകീര്‍ത്തി കേസ്. മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ഡല്‍ഹി ബി.ജെ.പി നേതാവ് രാജീവ് ബബ്ബാറാണ് തരൂരിനെതിരെ ഡല്‍ഹി കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച ബംഗളൂരു സാഹിത്യോത്സവത്തില്‍ സംസാരിക്കവെയായിരുന്നു ശശി തരൂര്‍ മോദിക്കെതിരായ വിവാദ പരാമര്‍ശം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തിലിരിക്കുന്ന തേളിനെപ്പോലെയാണെന്ന് പേരുവെളിപ്പെടുത്താത്ത ആര്‍.എസ്.എസ് നേതാവ് തന്നെ പറഞ്ഞെന്നായിരുന്നു തരൂരിന്റെ പ്രസ്താവന.

''ഞാനൊരു ശിവഭക്തനാണ്. ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി ശിവഭക്തരുടെ വികാരം വ്രണപ്പെടുത്തുന്നതായിരുന്നു തരൂരിന്റെ പ്രസ്താവന. മതവികാരം മുറിവേല്‍പിക്കുന്നതിനായി മന:പൂര്‍വമാണ് അദ്ദേഹം ഇത് ചെയ്തത്.'' രാജീവ് ബബ്ബാര്‍ ആരോപിച്ചു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകൾ പ്രകാരമാണ് കേസ് നല്‍കിയിരിക്കുന്നത്. കേസില്‍ നവംബര്‍ 16ന് വാദം കേള്‍ക്കും.

Tags:    

Similar News