മുന്‍ ഗ്വാളിയര്‍ മേയര്‍ സമീക്ഷ ഗുപ്ത ബി.ജെ.പി വിട്ടു

നവംബര്‍ 28ന് നടക്കുന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും സമീക്ഷാ ഗുപ്ത അറിയിച്ചു. 2009 മുതല്‍ 2015 വരെ ഗ്വാളിയര്‍ മേയറായിരുന്നു സമീക്ഷ.

Update: 2018-11-14 06:23 GMT
Advertising

മുന്‍ ഗ്വാളിയര്‍ മേയറും ബി.ജെ.പി നേതാവുമായിരുന്ന സമീക്ഷ ഗുപ്ത ബി.ജെ.പി വിട്ടു. നവംബര്‍ 28ന് നടക്കുന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും സമീക്ഷാ ഗുപ്ത അറിയിച്ചു.

''പാര്‍ട്ടിയില്‍ അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ അവഗണിക്കപ്പെടുകയാണ്. അതിനാലാണ് ഞാന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നത്.'' അവര്‍ വ്യക്തമാക്കി. ദീന്‍ദയാല്‍ ഉപാധ്യായയുടേയും ശ്യാമപ്രസാദ് മുഖര്‍ജിയുടെയും പ്രത്യയശാസ്ത്രങ്ങള്‍ ബി.ജെ.പി കൈവെടിഞ്ഞിരിക്കുകയാണെന്നും സമീക്ഷ കുറ്റപ്പെടുത്തി. ഗ്വാളിയാര്‍ സൗത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുകയാണ് ഇവര്‍‍.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അടക്കമുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ അനുനയ ശ്രമം നടത്തുന്നതിനിടെയാണ് സമീക്ഷ ഗുപ്തയുടെ രാജി. 2009 മുതല്‍ 2015 വരെ ഗ്വാളിയര്‍ മേയറായിരുന്നു സമീക്ഷ. മൂന്ന് തവണ എം.എല്‍.എയായ നാരായണ്‍ സിങ് കുശ്‌വാഹയാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി.

Tags:    

Similar News