രാമക്ഷേത്ര നിര്‍മാണത്തിന് അശ്വമേധ യാഗവുമായി സംഘപരിവാര്‍

ഡിസംബര്‍ ഒന്ന് മുതല്‍ ആറ് വരെ അയോധ്യയിലാണ് യാഗം. 

Update: 2018-11-21 02:21 GMT
Advertising

രാമക്ഷേത്ര നിര്‍മാണത്തിന് അശ്വമേധ യാഗവുമായി സംഘപരിവാര്‍ സന്യാസി സംഘം. ഡിസംബര്‍ ഒന്ന് മുതല്‍ ആറ് വരെ അയോധ്യയിലാണ് യാഗം. ഡിസംബര്‍ ആറിന് ശേഷം രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്നും വിശ്വ വേദാന്ത സന്‍സ്ത പ്രഖ്യാപിച്ചു.

രാമക്ഷേത്ര നിര്‍മാണത്തിന് എതിര് നില്‍ക്കുന്നത് മുസ്ലിങ്ങളല്ല, ഹിന്ദുക്കള്‍ തന്നെയാണെന്നാണ് വിശ്വ വേദാന്ത സന്‍സ്ത നേതാവ് ആനന്ദ് മഹാരാജിന്റെ പക്ഷം. അതുകൊണ്ട് സ്വന്തം നിലയില്‍ രാമക്ഷേത്ര നിര്‍മാണവുമായി മുന്നോട്ടുപോകും. അതിനാണ് രാമന്റെ അശ്വമേധയാഗത്തെ അനുസ്മരിപ്പിക്കും വിധം യാഗം.

ബാബരി ഭൂമിതര്‍ക്ക കേസ് പരിഗണിക്കുന്നത് സുപ്രിം കോടതി നീട്ടി വച്ചതോടെയാണ് സംഘപരിവാര്‍ നേതൃത്വത്തില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി മുറവിളി തുടങ്ങിയത്. ഇതേ ആവശ്യമുന്നയിച്ച് നവം 25ന് അയോധ്യയില്‍ സന്യാസിമാരുടെ സമ്മേളനവും ആര്‍. എസ്.എസ് പ്രഖ്യാപിച്ചിട്ടുണ്ട്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാമക്ഷേത്ര നിര്‍മാണം സജീവ ചര്‍ച്ചയാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സന്യാസികളെ രംഗത്തിറക്കിയുള്ള പ്രക്ഷോഭം.

Tags:    

Similar News