ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍ തടയാം; ഈ കാര്യങ്ങള്‍ ഒഴിവാക്കൂ..
ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് പണം തട്ടിയെന്ന വാര്‍ത്തകള്‍ ദിനേന വര്‍ധിച്ചുവരികയാണ്.


ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് പണം തട്ടിയെന്ന വാര്‍ത്തകള്‍ ദിനേന വര്‍ധിച്ചുവരികയാണ്. എന്നാല്‍ ചില കാര്യങ്ങളില്‍ സൂക്ഷ്മത പാലിച്ചാല്‍ ഒരു പരിധിവരെ ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാം. അതില്‍ ചിലത് ഇതാ..
ബാങ്കിംങ് വിവരങ്ങള്‍ മെയിലിലും ഗൂഗിള്‍ ഡ്രൈവിലും സേവ് ചെയ്യേണ്ട

ക്രെഡിറ്റ് കാര്‍ഡ്, ഓണ്‍ലൈന്‍ ബാങ്കിംങ് വിവരങ്ങള്‍ ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ് എന്നിവയില്‍ സേവ് ചെയ്യാതിരിക്കുക. ഈയടുത്ത് ഡല്‍ഹി സ്വദേശിയുടെ ഈമെയില്‍ ഹാക്ക് ചെയ്ത് ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തി 11ലക്ഷം രൂപയാണ് കവര്‍ന്നത്.
പൊതു കമ്പ്യൂട്ടറുകളില്‍ ഇടപാടുകള്‍ നടത്തുന്നത് ഒഴിവാക്കുക
പൊതു കമ്പ്യൂട്ടറുകളിലും ഷെയേര്‍ഡ് സിസ്റ്റങ്ങളിലും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നത് ഒഴിവാക്കുക. പരമാവധി പേഴ്സണല്‍ കമ്പ്യൂട്ടറുകളോ ലാപ്ടോപുകളോ ഉപയോഗിക്കുക.
ഓട്ടോ ഫില്ലിംങ് ഡാറ്റ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കുക
സമയം ലാഭിക്കാന്‍ സഹായിക്കുന്നതിനാല്‍ പലപ്പോഴും ഇന്റര്‍നെറ്റ് സെറ്റിംങ്സിലെ ഓട്ടോ ഫില്ലിംങ് ഡാറ്റ എന്ന ഓപ്ഷന്‍ ഉപകാരപ്രദമാണ്. അതേസമയം ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ഈ ഓപ്ഷന്‍ ഡിസേബ്ള്‍ഡ് ആണെന്ന് ഉറപ്പുവരുത്തുക. ഇല്ലെങ്കില്‍ പണമിടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സേവ് ചെയ്യപ്പെടും.
ഫിസിക്കൽ കീബോർഡുകളേക്കാൾ വെർച്വൽ കീബോർഡുകള്‍ ഉപയോഗിക്കുക
ഫിസിക്കൽ കീബോർഡുകളേക്കാൾ വെർച്വൽ കീബോർഡുകളാണ് വിവരങ്ങള്‍ ചോര്‍ത്തപ്പെടാതിരിക്കാന്‍ ഉത്തമം. പാസ്‍വേഡുകള്‍ ടൈപ് ചെയ്യുമ്പോള്‍ വെർച്വൽ കീബോർഡുകൾ ഉപയോഗിക്കാൻ എല്ലാ ബാങ്കുകളും ഇപ്പോൾ സൗകര്യം നൽകുന്നുണ്ട്. അതിനാൽ, കീലോഗ്ഗര്‍ പോലുള്ള ഹാക്കര്‍മാരില്‍ നിന്ന് വിവരങ്ങള്‍ സംരക്ഷിക്കുന്നതിന് ഫിസിക്കൽ കീബോർഡുകളേക്കാൾ വെർച്വൽ കീബോർഡുകൾ ഉപയോഗിക്കുന്നതാണ് ഉചിതം.
ഉപയോഗിക്കുന്ന വെബ്സൈറ്റ് 'http' ആണെന്ന് ഉറപ്പുവരുത്തുക
'http'യിലാണ് വെബ്സൈറ്റ് URL ആരഭിക്കുന്നതെന്ന് ഉറപ്പാക്കുക. ഏറ്റവും അടിസ്ഥാനപരമായി ഉറപ്പ് വരുത്തേണ്ടുന്ന കാര്യമാണ് ഇത്.
ഒഫീഷ്യല്‍ സ്റ്റോര്‍സില്‍ വഴി മാത്രം ബാങ്കിംങ് ആപുകള്‍
ഒഫീഷ്യല്‍ സ്റ്റോര്‍സില്‍ നിന്ന് മാത്രം ബാങ്കിംങ് ആപുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ശ്രദ്ധിക്കുക. ബാങ്കുകളുടെ പേരില്‍ നിരവധി വ്യാജ ആപുകളാണ് പ്രചരിക്കുന്നത്. ഇത്തരം ആപുകള്‍ ഉപഭോക്താക്കളുടെ ബാങ്കിംങ് വിവരങ്ങള്‍ ചോര്‍ത്തുന്നവയാണ്.
ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറാതിരിക്കുക
ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറാതിരിക്കാന്‍ ശ്രദ്ധിക്കുക. അത്യാവശ്യ ഘട്ടങ്ങളില്‍ കൈമാറേണ്ടി വന്നാല്‍ എസ്.എം.എസ്, ഇ-മെയില്‍ എന്നിവ വഴി നല്‍കാതിരിക്കുക.
എസ്‍.എം.എസ്, ഇ-മെയില്‍ വഴി വരുന്ന ബാങ്കിന്റെ ലിങ്കുകള്‍ ഉപയോഗിക്കരുത്
ബാങ്കിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റില്‍ കയറാന്‍ എപ്പോഴും ബ്രൌസര്‍ ഓപണ്‍ ചെയ്ത് അഡ്രസ് ടൈപ് ചെയ്ത് നല്‍കി ഓപണ്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. ബാങ്കിന്റേതെന്ന പേരില്‍ എസ്.എം.എസ്, ഇ-മെയില്‍ എന്നിവ വഴി വരുന്ന ലിങ്കുകള്‍ ഓപണ്‍ ചെയ്ത് വിവരങ്ങള്‍ കൈമാറാതിരിക്കുക.